വിരാട് കൊഹ്ലി, അനുഷ്‌ക ശര്‍മ്മ/ ചിത്രം: ട്വിറ്റർ 
Entertainment

'ജൂനിയര്‍ അനുഷ്‌ക' എത്തി; കോഹ്​ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് 

ഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്​ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് പിറന്നതെന്ന് ട്വിറ്ററിലൂടെ കോഹ് ലി അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദികുറിച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുന്നതിലെ ആവേശമാണ് താരത്തിന്റെ വാക്കുകളില്‍ നിറഞ്ഞത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.പിന്നീടിങ്ങോട്ട് ​ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT