ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

വിഷ്ണു ഉണ്ണികൃഷ്ണനും സുരഭി ലക്ഷ്മിയും; കുറി ഷൂട്ടിങ് തുടങ്ങി; ടൈറ്റിൽ പോസ്റ്റർ

കുറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. കുറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുറത്തുവിട്ടത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വണ്ടിപ്പെരിയാറിൽ ഷൂട്ടിങ് തുടങ്ങി

വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വണ്ടിപ്പെരിയാറിൽ ഇന്നു തുടങ്ങി.  വിനു തോമസ് സം​ഗീതം നൽകുന്ന പാട്ടുകൾക്ക് വരികൾ എഴുതുന്നത്  ബി കെ ഹരിനാരായണനാണ്. സന്തോഷ് സി പിള്ള ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യയാണ്. 

എഡിറ്റിംഗ് - റാഷിന്  അഹമ്മദ് പൊയ്യ പ്രൊജക്റ്റ്  ഡിസൈനർ -നോബിൾ ജേക്കബ്‌ പൊയ്യ,  ആർട്  - രാജീവ് കോവിലകം ,  മേക്കപ്പ്  -  ജിതേഷ്  പൊയ്യ ,  കോസ്റ്യൂംസ്‌  - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ  - വൈശാഖ് ശോഭൻ & അരുൺ പ്രസാദ് , കാസ്റ്റിംഗ്  - ശരൺ എസ് എസ്,  ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  - പ്രകാശ്  കെ മധു, പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ്  - ശിഹാബ് വെണ്ണല  വി എഫ് എക്സ്  - അഭീഷ്  രാജൻ , സ്‌റ്റിൽസ് - സേതു  അതിപ്പിൽ , ഡിസൈൻസ് - അർജുൻ ജി  ബി. കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT