Thudakkam ഫെയ്സ്ബുക്ക്
Entertainment

വിസ്മയയുടെയും ആശിഷിന്റെയും 'തുടക്കം' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കം ഒടിടിയിൽ കാണാനാകും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്.

ജേക്സ് ബിജോയ്‍ ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിങ് ചമൻ ചാക്കോ. വിസ്മയയുടെ ആക്ഷനെയും ജൂഡ് ആന്തണിയുടെ കഥ പറച്ചിലിനെയും ഒന്നടങ്കം സിനിമാ പ്രേക്ഷകർ അഭിനന്ദിച്ചിരുന്നു. ആശിഷിന്റെ വില്ലൻ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചു. മീനു എന്ന കഥാപാത്രത്തെ വിസ്മയ അവതരിപ്പിച്ചപ്പോൾ ജിത്തു എന്ന കഥാപാത്രമായാണ് ആശിഷ് ചിത്രത്തിലെത്തിയത്.

Vismaya Mohanlal starrer Thudakkam OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

കൂടിയാൽ 'പണി' കിട്ടും, മല്ലിയില കറിയിൽ ചേർക്കുന്നതിന് കണക്കുണ്ട്

PMBI: 178 ഒഴിവുകൾ, ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം !

അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം