

നടി ഉര്‍വശിയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പുതിയ ചിത്രം ആശയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തെ ചൊല്ലിയാണ് ഭാഗ്യലക്ഷ്മി വിമര്‍ശനവുമായെത്തിയത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശിയുടെ പഴയ സിനിമകളെക്കുറിച്ച് സംസാരിക്കവെ കളിപ്പാട്ടം എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
കളിപ്പാട്ടത്തെക്കുറിച്ച് സംസാരിക്കവെ അവതാരക ഡബ്ബിങിനെക്കുറിച്ച് പരാമര്‍ശിച്ചു. ചേച്ചിയല്ലല്ലോ അന്ന് ഡബ്ബ് ചെയ്തതെന്നാണ് അവതാരക ഉര്‍വശിയോടായി ചോദിച്ചത്. എന്നാല്‍ മറുപടി നല്‍കവെ ഉര്‍വശി ഡബ്ബിങിനെക്കുറിച്ചോ ആര്‍ട്ടിസ്റ്റിനെക്കുറിച്ചോ സംസാരിക്കാതെ മറ്റ് വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
''ഈ സിനിമയൊന്നും ആരാണ് ശബ്ദം നല്‍കിയതെന്ന് അവര്‍ക്ക് അറിയേയില്ല പാവം ല്ലേ.. പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹന്‍ലാലിന്റെ വിസ്മയയെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും' എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തെ തന്റെ അരങ്ങേറ്റ ചിത്രം തുടക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ശബ്ദം നല്‍കിയ കലാകാരിയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. തനിക്ക് ശബ്ദം നല്‍കിയ ആദിത്യലക്ഷ്മിയുടെ പേരെടുത്ത് പറഞ്ഞ വിസ്മയ, കഥാപാത്രത്തിന്റെ ഒരു പകുതി താനും മറുപകുതി ഡബ്ബിങ് ആര്‍ട്ടിസ്റ്റാണെന്നുമാണ് പറഞ്ഞത്. വിസ്മയയുടെ വാക്കുകളെ ഭാഗ്യലക്ഷ്മി അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അതേസമയം ഉര്‍വശിക്കെതിരായ ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്. 'ചേച്ചി നിങ്ങള്‍ നല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് പക്ഷേ നിങ്ങള്‍ക്ക് അവരെ പോലെ അഭിനയിക്കാന്‍ പറ്റുമോ, അത് ബോധപൂര്‍വ്വം അല്ല ചേച്ചീ. മനുഷ്യരല്ലേ. വെറുതെ ഈ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കണ്ടന്റ് ഇട്ട് കൊടുക്കണ്ടിയിരുന്നില്ല. ഇനി നിങ്ങളെ രണ്ടാളെയും പറ്റി വെറുതെ ഓരോന്ന് എഴുതിവിടും അവര്‍, കുറച്ച് കൂടി പക്വത കാണിക്കാമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും നമ്പര്‍ 1 ഡബ്ബിങ് ആര്ടിസ്‌റ് നിങ്ങള്‍ തന്നെയാണ്, അതിനു ഇനിയൊരു സാക്ഷ്യപത്രം ആരില്‍ നിന്നും നിങ്ങള്‍ക്ക് ആവിശ്യമില്ല' എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates