വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Entertainment

'ദൈവമേ, ഞാനെത്ര ഭാഗ്യവാന്‍! 20 ഉറുപ്പിക കൊണ്ട് ഒരാളുടെ ദുഃഖം മാറ്റാന്‍ നീയെനിക്കവസരം തന്നുവല്ലോ!'

കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

റമസാന്‍ നൊയമ്പു കാലത്ത് ദുഃഖവെള്ളിക്കൊപ്പം വന്ന വിഷുവിന്റെ ഹൃദ്യമായ ഒരനുഭവം പങ്കിടുകയാണ് വികെ ശ്രീരാമന്‍ ഈ കുറിപ്പില്‍. തനിക്കു മറ്റേതൊരു സെല്‍ഫിയേക്കാളും വിലപ്പെട്ടത് എന്ന വിശേഷണത്തോടെ കുറിപ്പിനൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട്, അദ്ദേഹം.

വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

കുഞ്ഞയ്മൂനോട്
ഞാനിന്നലെ ചോദിച്ചു.
വിഷുവല്ലെ എന്താ പരിപാടി?
'എന്ത് വിഷു; നോമ്പല്ലേ?'
അത് ശര്യാണല്ലൊ.
'ഒക്കെ സെര്യന്നെ..! കുന്നോളത്ത് ദുക്കവെള്ളി.
ഞമ്മക്കും ദുക്കം തന്നെ.'
അതെന്താ നിനക്ക് ദു:ഖം?
'എന്താന്ന് ചോയ്ച്ചാപ്പൊ എന്താ പറയാ.. ദുക്കം തന്നെ '
ദു:ഖം മാറാന്‍ ഞാന്‍ ഇപ്പോ എന്താ ചെയ്യണ്ട്?
'ന്തേങ്കിലും തന്നാ മതി'
എന്ത് തരണം? പത്ത് മത്യാേ?
' പത്ത് പോര '
ഇരുപതായാലോ?
' ആ... ഇര് വത് മതി'
ഞാന്‍ ആലോചിച്ചു.
'ദൈവമെ ഞാനെത്ര ഭാഗ്യവാന്‍ ഇരുപതു ഉറുപ്പിക കൊണ്ട് ഒരാളുടെ ദു:ഖം മാറ്റാന്‍ നീയ്യെനിക്കവസരം തന്നു വല്ലൊ!'
ഇരുപതു കിട്ടിയതും കുഞ്ഞയമു പൂനിലാവു പോലെ പൊട്ടി വിടര്‍ന്നു.
നിലാവില്‍ ഞാനും കുതിര്‍ന്നു .
ന്നാ നമുക്കൊരു സെല്‍ഫി എടുത്താലോ?
'ഓക്കെ ഓക്കെ '
കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്.

ആകയാലും പ്രിയരേ
സുപ്രഭാതം

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്, നുഴഞ്ഞു കയറിയതല്ല മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!