വൃദ്ധി വിശാൽ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഡാൻസ് മാത്രമല്ല പാട്ടുമുണ്ട്, അതും തെലുങ്ക്; 'സാമജവരഗമനാ...' പാടി വൃദ്ധിക്കുട്ടി, വൈറലായി വിഡിയോ 

അല്ലു അർജുൻ സിനിമയിലെ ‘സാമജവരഗമനാ’  എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധി വിഡിയോയിൽ പാടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ നിറഞ്ഞാടിയ കുട്ടിതാരം വൃദ്ധി വിശാലിന്റെ വിഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ തർപ്പൻ ഒരു പാട്ടുമായാണ് വൃദ്ധിക്കുട്ടി എത്തിയിരിക്കുന്നത്. മലയാളത്തിലല്ല തെലുങ്കിലാണ് ഇക്കുറി പ്രകടനം. അല്ലു അർജുൻ സിനിമയിലെ ‘സാമജവരഗമനാ’  എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധി വിഡിയോയിൽ പാടുന്നത്.

'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന ചിത്രത്തിലെ ‘കണ്ണാം തുമ്പി പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ ഒരു വിഡിയോ നേരത്തെ ശ്രദ്ധനേടിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഭാഷയിലേക്ക് ചുവടുമാറിയുള്ള പുത്തൻ പ്രകടനം. കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും ​ഗൗനിക്കാതെ ആസ്വദിച്ചുതന്നെയാണ് വൃദ്ധിയുടെ പാട്ട്. 

കൊച്ചി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് യുകെജി വിദ്യാർഥിനിയായ വൃദ്ധി. ഇതിനോടകം രണ്ട് സിനിമകളിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം