വീഡിയോ ദൃശ്യം 
Entertainment

അന്നയേയും റോഷനേയും പൂട്ടാൻ ഇന്ദ്രജിത്ത്; സസ്പെൻസ് നിറച്ച് വൈശാഖിന്റെ 'നൈറ്റ് ഡ്രൈവ്' ട്രെയിലർ

അന്ന ബെൻ, റോഷൻ മാത്യു, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയിലർ പുറത്ത്. സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രി യാത്രയ്ക്കിടെ അന്നയുടേയും റോഷന്റേയും കഥാപാത്രങ്ങൾ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതാണ് ട്രെയിലറിൽ. പൊലീസുകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുക.

നി​ഗൂഢത നിറച്ചുകൊണ്ടുള്ള ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൂപ്പർഹിറ്റായ കപ്പേളയ്ക്ക് ശേഷം അന്നയും റോഷനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT