വാർ 2,കൂലി Facebook
Entertainment

റിലീസിന് മുന്നേ ചൂടുപിടിച്ച് വാർ 2 വും കൂലിയും; കൂലിയ്ക്ക് മുന്‍പ് ഹൃത്വിക് റോഷൻ സിനിമയുടെ ട്രെയ്ലർ എത്തും

ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും സിനിമ മേഖലയിൽ 25 വർഷം പൂർത്തിയാക്കുന്ന സമയത്താണ് ട്രെയ്ലർ പുറത്തുവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൃത്വിക് റോഷൻ-തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് വാർ 2 . ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന സവിശേഷതയും വാർ 2 ന് ഉണ്ട് .സിനിമയിൽ ഒരു ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജൂലൈ 25 ന് സിനിമയുടെ ട്രെയ്ലർ പുറത്തു വിടും. സിനിമയിൽ എത്തി ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും 25 വർഷം പൂർത്തിയാകുന്ന സമയത്ത് തന്നെ സിനിമയുടെ ട്രെയ്ലർ പുറത്തുവിടുന്നുവെന്നതും ഏറെ കൗതുകമുള്ള കാര്യമാണ്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ആക്ഷൻ നിറഞ്ഞ ഒരു പക്കാ കമേഴ്ഷ്യൽ സിനിമയാകും വാർ 2 എന്നുറപ്പിക്കുന്നതാണ് സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകൾ. അതേസമയം സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.

War 2 movie trailer will release on July 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT