സംയുക്ത ഇൻസ്റ്റ​ഗ്രാം
Entertainment

'വേദനയുണ്ട്', വയനാടിന് വേണ്ടിയുള്ള വിശ്വശാന്തി ഫൗണ്ടേഷന് പിന്തുണ; സഹായവുമായി സംയുക്ത

വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് ധനസഹായവുമായി നടി സംയുക്ത. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് നടി മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അവർക്കുള്ള പിന്തുണയുടെ ആദ്യപടിയായി വയനാട്ടിൽ വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നുവെന്നും നടി കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കുചേരാൻ എല്ലാവരോടും നടി അഭ്യർഥിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്ന് നടന്‍ മോഹന്‍ലാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്. ഉരുള്‍പ്പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എൽ.പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മുൻപ് തെന്നിന്ത്യൻ താരങ്ങളടക്കം നിരവധി പേരാണ് വയനാടിന് സഹായവുമായി രം​ഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT