വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

റൊമാന്റിക് ഷൈൻ ടോം ചാക്കോ, ഒപ്പം അഹാനയും; "അപ്പോ തുടങ്ങുവല്ലേ?"; 'അടി' ട്രെയിലർ 

സജീവ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'അടി'യുടെ ട്രെയിലർ പുറത്തുവിട്ടു. സജീവ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്. 

രജിസ്റ്റര്‍ ഓഫീസില്‍ വച്ചുനടക്കുന്ന ഇവരുടെ വിവാഹവും തുടര്‍ന്നുള്ള പ്രണയനിമിഷങ്ങളുമാണ് ട്രെയിലറിന്റെ തുടക്കത്തില്‍. പിന്നീട് 'അടി' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അപ്രതീക്ഷിത രംഗങ്ങള്‍ സംഭവിക്കും. സജീവിനെ ഒരു സംഘവും പിന്തുടരുന്നതും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിലുള്ളത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ പ്രശ്‌നങ്ങള്‍ ഗീതികയില്‍ നിന്ന് മറച്ചുവയ്ക്കുന്ന സജീവ് അത് സ്‌നേഹം കൊണ്ടാണെന്നാണ് ന്യായീകരിക്കുന്നത്.

"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം