കങ്കണ റണാവത്ത്, ജുനൈദ് ഷെയ്ഖ്/ ഫേയ്സ്ബുക്ക് 
Entertainment

'കങ്കണയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കണം'; പരിഹാസവുമായി നടൻ

കഴിഞ്ഞ ദിവസം ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരായ താരത്തിന്റെ ട്വീറ്റ് വിവാദമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വർ​ഗീയ പരാമർശങ്ങളിലൂടേയും വ്യക്തിഹത്യയിലൂടേയും വിവാദങ്ങളിൽ നിറയാറുള്ള നടിയാണ് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരായ താരത്തിന്റെ ട്വീറ്റ് വിവാദമായിരുന്നു. തുടർന്ന് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കങ്കണയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ജുനൈദ് ഷെയ്ഖ്.

കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജുനൈഫ് ഫേയ്സ്ബുക്കിൽ കുറിച്ചത്. നടിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു താരം. കങ്കണയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്. ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. 

ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. "ഇത് ഭയാനകമാണ്.... ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്.... കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ..." ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്. താരത്തിന്റെ വിദ്വേഷ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)