വികാസ് ഖന്നയും കങ്കണ റണാവത്തും/ ഫേയ്സ്ബുക്ക് 
Entertainment

പൈസ തന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ നശിപ്പിക്കും, കങ്കണ പറഞ്ഞത് ശരിയാണ്; സംവിധായകന്‍

തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമരംഗത്ത് മാഫിയ സംഘമുണ്ടെന്നാണ് നടി കങ്കണ റണാവത്തിന്റെ പ്രധാന ആരോപണം. ഇതിനോടകം നിരവധി പേര്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്. ഇപ്പോള്‍ കങ്കണ പറഞ്ഞതിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വികാസ് ഖന്ന. തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്. സിനിമ റിവ്യൂ ചെയ്യാന്‍ പണം ആവശ്യപ്പെട്ടെന്നാണ് വികാസ് ട്വീറ്റ് ചെയ്തത്. 

കഴിഞ്ഞ ആഴ്ചയാണ് വികാസ് സംവിധാനം ചെയ്ത ദി ലാസ്റ്റ് കളര്‍ ആമസോണിലൂടെ റിലീസ് ചെയ്തത്. സിനിമയ്ക്ക് മോശം റിവ്യൂ ലഭിച്ചതില്‍ നിരാശനായാണ് സിനിമരംഗത്തുള്ളവരില്‍ നിന്നും ഫിലിം ക്രിട്ടിക്‌സില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. നടി കങ്കണ റണാവത്ത് ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം ശരിയാണെന്നാണ് വികാസ് പറഞ്ഞത്. 

ക്രിട്ടിക്‌സിനെക്കുറിച്ചും സിനിമയിലെ ഫേവറിസവും സ്വജപപക്ഷപാതത്തെക്കുറിച്ചുമെല്ലാം കങ്കണ പറയുന്നതുകേട്ട് എന്റെ ഹൃദയം വേദനിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ അത് നേരിട്ട് അനുഭവിച്ചു. പുറത്തുനിന്നുള്ളവര്‍ അവരുടെ ഹൃദയവും ആത്മാവും സിനിമയ്ക്കായി നല്‍കിയാല്‍ പോലും ചിലര്‍ അകത്തേക്ക് കയറാന്‍ അനുവദിക്കില്ല. പണം നല്‍കുക, എല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഇല്ലാതാക്കു, എന്ന് കേള്‍ക്കുന്നത് വേദനാജനകമാണ്- വികാസ് കുറിച്ചു. നിരവധി പേരാണ് വികാസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം