ബോളിവുഡിലെ വിവാദതാര ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. മലൈകയുടെ വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ആദ്യം ബന്ധത്തെക്കുറിച്ച് ഇരുവരും നിശബ്ദരായിരുന്നു. എന്നാല്‍ അടുത്തിടെയായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം പോസ്റ്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി ഇവര്‍ കളംനിറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് അര്‍ജുന്റെ അവസാന പോസ്റ്റാണ്.
അവള്‍ നിങ്ങളെ നോക്കുമ്പോള്‍ എന്ന അടിക്കുറിപ്പില്‍ റൊമാന്റിക് ലുക്കിലുള്ള ചിത്രമാണ് അര്‍ജുന്‍ പങ്കുവെച്ചത്. ഉടന്‍ അത് ആരാണെന്ന ചോദ്യവുമായി മലൈകയും എത്തി. ഒന്ന് ഊഹിച്ചുനോക്കൂ, മണ്ടീ എന്നായിരുന്നു മലൈകയ്ക്ക് അര്‍ജുന്‍ നല്‍കിയ മറുപടി. നിരവധി ആരാധകരും മലൈകയ്ക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. അര്‍ജുന്‍ പ്രണയമായ നിങ്ങള്‍ തന്നെയാണ് അത് എന്നായിരുന്നു ആരാധകര്‍ കുറിക്കുന്നത്.
ഇപ്പോള്‍ ഭൂത് പൊലീസിന്റെ ഷൂട്ടിങ്ങിനായി ഹിമാചല്‍ പ്രദേശിലാണ് അര്‍ജുന്‍ കപൂര്‍. മലൈകയും അര്‍ജുനൊപ്പം ഉണ്ടായിരുന്നു. ഭൂത് പൊലീസില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെയ്ഫിന്റെ ഭാര്യയും നടിയുമായ മകരീന കപൂറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates