മൂൺവാക്ക് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...,' ചീട്ടു കളിച്ചും സദ്യയുണ്ടും മൈക്കിൾ ജാക്സൺ കേരളത്തിൽ; വൈറലായി വിഡിയോ

മൈക്കിൾ ജാക്സൺ കേരളത്തിലോ? എന്ന തലക്കെട്ടോടു കൂടിയുള്ള പത്രം വായിച്ചിരിക്കുന്ന മൈക്കിൾ ജാക്സണെയാണ് പിന്നീട് കാണാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് മൂൺവാക്ക്. നവാ​ഗതനായ വിനോദ് എകെ ആണ് മൂൺവാക്ക് സംവിധാനം ചെയ്യുന്നത്. അടുത്തിടെ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് ലിജോയും ലിസ്റ്റിനും ഒരുമിച്ചുള്ള ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‍ലറും പുറത്തുവന്നു കഴിഞ്ഞു. ബ്രേക്ക് ഡാൻസ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. എഐ ഉപയോ​ഗിച്ച് ക്രിയേറ്റ് ചെയ്തിരിക്കുന്ന മൈക്കിൾ ജാക്സണെ ആണ് വിഡിയോയിൽ കാണാനാവുക. മൈക്കിൾ ജാക്സൺ എവിടെ? എന്ന തലക്കെട്ടോടെയാണ് വിഡിയോ തുടങ്ങുന്നത്. പിന്നീട് കാണാനാവുക നമ്മുടെ സ്വന്തം കേരളത്തിലെത്തിയ മൈക്കിൾ ജാക്സണെയാണ്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടാണ് ബാക്ക്​ഗ്രൗണ്ടിൽ ചേർത്തിരിക്കുന്നത്.

മൈക്കിൾ ജാക്സൺ കേരളത്തിലോ? എന്ന തലക്കെട്ടോടു കൂടിയുള്ള പത്രം വായിച്ചിരിക്കുന്ന മൈക്കിൾ ജാക്സണെയാണ് പിന്നീട് കാണാനാവുക. സദ്യ കഴിക്കുകയും ആലിൻ ചുവട്ടിലിരുന്ന് ചീട്ട് കളിക്കുകയും കുട്ടികൾക്കൊപ്പം പാട വരമ്പത്തു കൂടി ഓടുകയും വള്ളത്തിൽ പോകുന്നതും ചായക്കടയിൽ ഇരുന്ന ചായക്കുടിക്കുകയുമൊക്കെ ചെയ്യുന്ന മൈക്കിൾ ജാക്സണാണ് മലയാളികളുടെ മനം കവരുന്നത്. 'ഇത് കലക്കും...' എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്.

ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT