Whitsle 
Entertainment

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭിനയിക്കാന്‍ അവസരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുങ്ങുന്നു. സെവന്‍സ് ഫുട്‌ബോള്‍ ഇതിവൃത്തമാക്കി രാജീവ് കൃഷണന്‍ സംവിധാനം ചെയ്യുന്ന വിസില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ ബ്രോഷർ ബഹുമാനപ്പെട്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുറത്തിറക്കി.

നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ വിനോദ് ഗുരുവായൂർ എഴുതുന്നു. അടുത്ത റംസാന് 'വിസില്‍' പ്രേക്ഷകരുടെ മുന്നിൽ മുഴങ്ങും. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഓസ്‌കാർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.

തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.

വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെ എസ്, ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പി ആർ ഒ- എ എസ് ദിനേശ്.

Whitsle to feature to artists and football players from Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം

1075 ബിഎച്ച്പി കരുത്ത്, വരുന്നു ഫെരാരിയുടെ ഇലക്ട്രിക് കാർ ഇന്ത്യയില്‍; രണ്ട് ഷോറൂമുകള്‍ ഉടന്‍

'എടാ നായേ'വിജയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി ഡിഎംകെ വനിതാ നേതാവ്; വേദിയില്‍ പൊട്ടിച്ചിരിച്ച് മേയര്‍; വിഡിയോ വൈറല്‍

കണ്ടാൽ അർജന്റീന ജേഴ്സി പോലെ; പുതിയ സസ്യം 'സാൽവിയ മെസി'!