

നടന്‍ ഉണ്ണി മുകുന്ദനുമായി സംവിധായകന്‍ മേജര്‍ രവി പിണക്കത്തിലായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലൊക്കേഷനില്‍ വച്ച് ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ തല്ലിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ വിവാദത്തിന് മറുപടി നല്‍കുകയാണ് മേജര്‍ രവി. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.
''അന്ന് ഉണ്ണി മുകുന്ദന്‍ അപ്പ് കമ്മിങ് സ്റ്റാര്‍ മാത്രമായിരുന്നു. ഞാന്‍ സംവിധായകനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഡയറക്ടറെ അടിച്ചുവെന്ന് പറയാന്‍ മാത്രം ശത്രുക്കള്‍ എനിക്ക് അന്നുണ്ട്. ഒരു സുഖം. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞത് ഞാന്‍ ഒരിക്കലും അദ്ദേഹത്തെ അടിച്ചുവെന്ന് പറഞ്ഞിട്ടില്ല എന്നാണ്. ഞാനും പറഞ്ഞിട്ടില്ല ഉണ്ണി മുകുന്ദനെ അടിച്ചുവെന്ന്. കശപിശ അത് എന്തോ ആയിക്കോട്ടെ'' എന്നാണ് മേജര്‍ രവി പറയുന്നത്.
''താഴെ ഉള്ള ഒരാള്‍ മുകളിലുള്ള ഒരാളെ അടിച്ചുവെന്ന് പറയുമ്പോള്‍, വലിയ ആളോട് ശത്രുതയുള്ളവര്‍ക്ക് ഭയങ്കര സന്തോഷമായിരിക്കും. കമന്റ് ചെയ്യുന്ന മുഖമില്ലാത്ത ആളുകളെ കാണാം. ഇതേ ആളുകള്‍ ആണ് ഇതും പറഞ്ഞു നടന്നത്. ഉണ്ണി മുകുന്ദനും ഞാനുമായിട്ട് ഒരു പ്രശ്‌നവുമില്ല. ആ പ്രശ്‌നവുമായി അങ്ങനെ പോയി. പക്ഷെ എന്റെ 60-ാം പിറന്നാളിന് ഉണ്ണി വന്നു. അന്ന് ഞങ്ങള്‍ ആഘോഷിച്ചു. അതോടെ കഴിഞ്ഞു'' എന്നും മേജര്‍ രവി പറയുന്നു.
ഈഗോ പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ശത്രുതയാകും. നേരെ മറിച്ച് ഒറ്റവിളി, ഹലോ അതോടെ കഴിഞ്ഞുവെന്നാണ് മേജര്‍ രവി പറയുന്നത്. തനിക്ക് ഈഗോ ഇല്ലെന്നും എന്നാല്‍ ചില സമയത്ത് സ്‌നേഹമുള്ളവരോട് ഈഗോ ഉണ്ടാകാറുണ്ടെന്നും അതൊരു മോശം സ്വഭാവമാണെന്നും മേജര്‍ രവി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates