എസ്തർ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്'; വിമർശകന് എസ്തറിന്റെ മറുപടി; വൈറൽ

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് നടി എസ്തർ അനിൽ. തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരം രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവാറുണ്ട്. എന്നാൽ വിമർശനങ്ങൾ വെറുതെ കേട്ടു പോകാൻ എസ്തർ തയാറല്ല. ഉരുളക്ക് ഉപ്പേരി പോലെ തിരിച്ചു പറയാനും എസ്തറിന് അറിയാം. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. അതിനടിയിൽ മോശം കമന്റുമായി എത്തിയ യുവാവിന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്. 

കുട്ടി ഫ്രോക്ക് അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘ഹിന്ദി സിനിമയിൽ അഭിനയിക്കുവാനുള്ള യോഗ്യതയായി... ഇനി ഇംഗ്ലിഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’- എന്നായിരുന്നു കമന്റ്. ഇതിന് എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ് എന്നായിരുന്നു എസ്തറിന്റെ ചോദ്യം. നിരവധി പേരാണ് എസ്തറിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. 

ഇത് കൂടാതെ അത്തരത്തിലുള്ള നിരവധി കമന്റുകൾക്കും താരം പ്രതികരിച്ചിട്ടുണ്ട്. തമിഴിൽ അഭിനയിക്കാൻ റെഡിയാണ് എന്ന സൂചന എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് താരം മറുപടി കുറിച്ചത് ഇങ്ങനെ; നിങ്ങളെ എന്റെ ഫോളോവേഴ്സ് ലിസ്റ്റിൽ നിന്നും റിമൂവ് ചെയ്യാൻ സമയമായി എന്ന സൂചന. 

വിമർശനങ്ങൾ കൂടാതെ രസകരമായ ഒരുപാട് കമന്‍റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT