ഫോട്ടോ; ഫേയ്സ്ബുക്ക് 
Entertainment

ആശുപത്രികൾ എന്തിനാണ് മതം ചോദിക്കുന്നത്?, നാണക്കേട്; വിമർശനവുമായി ഖാലിദ് റഹ്മാൻ

ചെക്കപ്പിനു മുൻപ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷ ഫോറത്തിലാണ് മതം ചോദിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശുപത്രികൾ മതം ചോദിക്കുന്നതിനെതിരെ വിമർശനവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ. ചെക്കപ്പിനു മുൻപ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷ ഫോറത്തിലാണ് മതം ചോദിച്ചിരിക്കുന്നത്. ഈ ഫോറത്തിന്റെ ചിത്രം സഹിതമാണ് ഖാലിദ് റഹ്മാന്റെ പോസ്റ്റ്. 

ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത്, നാണക്കേട്- എന്ന കുറിപ്പിലാണ് അദ്ദേഹം അപേക്ഷ ഫോറത്തിന്റെ ചിത്രം പങ്കുവെച്ചത്. മതം ചോദിക്കുന്ന കോളത്തിൽ ഇല്ല എന്നു എഴുതിയിരിക്കുന്നതും കാണാം. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അച്ഛനെ കാണിക്കാനായാണ് അദ്ദേഹം എത്തിയത്. 

എന്തായാലും ഖാലിദ് റഹ്മാന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനാകുന്നത്. ചിത്രം മികച്ച വിജയമായതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന സിനിമയും സംവിധാനം ചെയ്തു. ലവ് എന്ന ചിത്രമാണ് ഖാലിദ് റഹ്‍മാന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21