Gayatri Joshi വീഡിയോ സ്‌ക്രീന്‍ഷോട്ട്
Entertainment

ഷാരൂഖിന്റെ നായികയായി തുടക്കം, അവാര്‍ഡും നേടി; ഒരൊറ്റ സിനിമയില്‍ ഗായത്രി ജോഷി കരിയര്‍ ഉപേക്ഷിച്ചത് എന്തിന്?

വര്‍ഷങ്ങള്‍ക്ക് ശേഷം ഗായത്രിയുടെ മുഖം വീണ്ടും സ്‌ക്രീനിലെത്തി

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ അഭിനയിക്കുക എന്നത് പലരുടേയും സ്വപ്‌നമാണ്. അതിലേക്ക് എത്തിച്ചേരാന്‍ ചിലര്‍ക്ക് കാലങ്ങള്‍ വേണ്ടി വരും. വര്‍ഷങ്ങളുടെ അധ്വാനവും കാത്തിരിപ്പും കൊണ്ടാകും ആദ്യ സീനിലേക്ക് എത്തുക. പക്ഷെ ചിലരുണ്ട് ആരേയും മോഹിപ്പിക്കുന്ന അവസരങ്ങള്‍ മുന്നിലുണ്ടായിട്ടും തിരിഞ്ഞു നടന്നവര്‍. അക്കൂട്ടത്തില്‍ ഒരാളാണ് ഗായത്രി ജോഷി (Gayatri Joshi).

സ്വപ്‌ന തുല്യമായിരുന്നു ഗായത്രിയുടെ തുടക്കം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് ഗായത്രി ജോഷി അരങ്ങേറുന്നത്. ആരാധകര്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക്കായ സ്വദേശ് ആണ് ഗായത്രിയുടെ ആദ്യ സിനിമ. ചിത്രം കണ്ടവരാരും ഗായത്രിയെ മറക്കില്ല. ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലെ ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് സ്വദേശിലെ ഗീതയെന്ന് നിസ്സംശയം പറയാം.

ഗായത്രിയ്ക്ക് മുന്നില്‍ ബോളിവുഡിന്റെ വലിയ ആകാശം തന്നെയുണ്ടായിരുന്നു. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ അടയാളപ്പെടുത്താനും സാധിച്ചിരുന്നു. അവസരങ്ങള്‍ ഗായത്രിയെ തേടി വാതില്‍പ്പടിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ യാതൊരു സങ്കോചവുമില്ലാതെ ഗായത്രി അതിനോടൊക്കെ നോ പറഞ്ഞു. ഒരൊറ്റ സിനിമ കൊണ്ട് തന്നെ അവര്‍ അഭിനയം മതിയാക്കി.

മോഡലിംഗിലൂടെയാണ് ഗായത്രി സിനിമയിലെത്തുന്നത്. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിരുന്നു. മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള ഗായത്രി ഇന്ത്യയെ പ്രതിനിധീകരിച്ച് 2000 മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിലും പങ്കെടുത്തിരുന്നു. തന്റെ മോഡലിംഗ് കരിയറും സിനിമ കരിയറുമൊക്കെ ഗായത്രി ഉപേക്ഷിക്കുന്നത് കുടുംബ ജീവിതത്തിന് വേണ്ടിയാണ്.

''കരിയറില്‍ തിരക്കുള്ള സമയത്ത് തന്നെയാണ് ഞാന്‍ എന്റെ ഭര്‍ത്താവ് വികാസ് ഒബ്‌റോയിയെ കണ്ടുമുട്ടുന്നത്. അപ്പോഴാണ് ജീവിതത്തില്‍ സിനിമകളേക്കാളുപരിയായി ചെയ്യാന്‍ പലതുമുണ്ടെന്ന തോന്നലുണ്ടാകുന്നത്. വിവാഹ ശേഷവും അഭിനയിക്കാമായിരുന്നു. പക്ഷെ കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ വേണ്ടി ഞാന്‍ ഇന്‍ഡസ്ട്രി വിടാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നാണ് ഗായത്രി മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നായ ഒബ്‌റോയ് റിയാലിറ്റിയുടെ മാനേജിംഗ് ഡയറക്ടറായ വികാസ് ഒബ്‌റോയിയെയാണ് ഗായത്രി വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ഗായത്രിയ്ക്കും വികാസിനും. മൂത്ത മകന്‍ വിഹാന്‍ ജനിക്കുന്നത് 2006 ലാണ്. 2010 ല്‍ രണ്ടാമത്തെ മകന്‍ യുവയും ജനിച്ചു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വമ്പന്മാരാണ് വികാസിന്റെ കമ്പനി. ഒബ്‌റോയ് റിയാലിറ്റിയുടെ മ്യൂലമായി കണക്കാക്കുന്നത് 5000 കോടി രൂപയാണ്. അഭിനയം വേണ്ടെന്ന് വച്ച് കുടുംബ ജീവിതം തിരഞ്ഞെടുത്തുവെങ്കിലും സ്വന്തമായൊരു ഇടം എന്നതിനെ കൈ വിടാന്‍ ഗായത്രി ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് അവര്‍ ഒബ്‌റോയ് റിയാലിറ്റിയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്. ഇന്ന് ഒബ്‌റോയ് റിയാലിറ്റിയുടെ ഡയറക്ടറാണ് ഗായത്രി.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഗായത്രിയുടെ മുഖം വീണ്ടും സ്‌ക്രീനിലെത്തിയിരിക്കുകയാണ്. സിനിമയിലേക്കും അഭിനയത്തിലേക്കും തിരിച്ചു വന്നിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിലെ വീഡിയോയില്‍ ഗായത്രിയെത്തി. യൂട്യൂബര്‍ ഈനെസ് യില്‍മേസറുടെ പുതിയ വീഡിയോയിലാണ് ഗായത്രിയെത്തിയത്. തങ്ങള്‍ പുതുതായി നിര്‍മ്മിച്ച ആഢംബര ഭവനത്തെക്കുറിച്ച് വിവരിക്കാനാണ് ഗായത്രിയെത്തിയത്. ഒരൊറ്റ സിനിമയേ ചെയ്തിട്ടുള്ളുവെങ്കിലും ഗായത്രിയെ മറക്കാന്‍ സാധിക്കാത്ത ആരാധകര്‍ ഈ തിരിച്ചുവരവും ആഘോഷിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT