പൃഥ്വിരാജ് സുകുമാരന്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട ചിത്രം 
Entertainment

'എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?'; കുറിപ്പ്

പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുവിടത്തിലെ നഗ്നതാ പ്രദര്‍ശത്തെ അളക്കുന്നതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടു മാനദണ്ഡമാണ്, പലപ്പോഴും സമൂഹം മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനത്തെ അശ്ലീലമായും നിയമപരമായി ശിക്ഷിക്കപ്പെടേണ്ട കാര്യമായും കാണുന്നവര്‍ തന്നെ പുരുഷന്റെ നഗ്നതാ പ്രദര്‍ശനത്തെ സ്വീകാര്യമായ സംഗതിയായി ചിത്രീകരിക്കും. എന്നാല്‍ നിയമത്തിന്റെ കണ്ണിലും അങ്ങനെയാണോ? ഈ ചോദ്യമാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍, അഭിഭാഷക രശ്മിത രാമചന്ദ്രന്‍ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹ്യ മാധ്യമത്തില്‍ അര്‍ധനഗ്ന ചിത്രം പങ്കുവച്ച നടന്‍ പൃഥ്വിരാജിനെതിരെ കേസില്ലാത്തത് എന്തുകൊണ്ടെന്ന് രശ്മിത ചോദിക്കുന്നു.

രശ്മിതയുടെ കുറിപ്പ്:

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച  കോടതിയും ഒരു സംശയം തീര്‍ത്തു തരണം....
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍  ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം. കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ  രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും   കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

SCROLL FOR NEXT