Rappakal 
Entertainment

'കുടുംബകാര്യങ്ങളില്‍ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ'; 'രാപ്പകലിന്റെ' വിക്കി പേജ് തിരുത്തി ട്രോളന്മാര്‍

മീം കഥാപാത്രമായി മാറുകയായിരുന്നു പുതിയ കാലത്ത് കൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കിയ ചിത്രമാണ് രാപ്പകല്‍. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാന്‍ സാധിച്ച ചിത്രത്തില്‍ നയന്‍താര, ഗീതു മോഹന്‍ദാസ്, ബാലചന്ദ്ര മേനോന്‍, ശാരദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ മമ്മൂട്ടി-ശാരദ രംഗങ്ങളെല്ലാം മലയാളി ഇന്നും ഓര്‍ത്തിരിക്കുന്നു.

എന്നാല്‍ കാലം മാറിയപ്പോള്‍ രാപ്പകലിലെ മമ്മൂട്ടിയുടെ കൃഷ്ണന്‍ ട്രോള്‍ കഥാപാത്രമായി മാറി. കൃഷ്ണന്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി ഇടപെടുന്നതിനേയും കൃഷ്ണന്റെ പഴഞ്ചന്‍ ചിന്താഗതിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയായി. മൊത്തത്തിലൊരു മീം കഥാപാത്രമായി മാറുകയായിരുന്നു പുതിയ കാലത്ത് കൃഷ്ണന്‍.

ഇപ്പോഴിതാ ട്രോളന്മാര്‍ വിക്കിപീഡിയയിലുമെത്തിയിരിക്കുകയാണ്. രാപ്പകലിന്റെ വിക്കി പേജിലെ പ്ലോട്ടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ട്രോളന്മാര്‍. വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര്‍ വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന്‍ വിജയരാഘവന്‍ ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.

മാറ്റം വരുത്തിയ വിക്കി പേജിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഗതി മനസിലാക്കിയതോടെ തിരുത്തല്‍ വീണ്ടും തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Wikipedia page of Mammootty starrer Rappakal gets edited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ