'ഒസിഡി മാനസികാവസ്ഥ, എന്തുവന്നാലും അമ്മൂമ്മയെ ഉപേക്ഷിക്കില്ല'; തിരിച്ചുവന്നത് ആരേയും വേദനിപ്പിക്കാനല്ലെന്നും തന്‍വി

എഡിഎച്ച്ഡി ഉണ്ടായിട്ടും അവർ എന്നെ കൈവിടാതിരുന്നത് പോലെ തന്നെയാണിത്
Thanvi, Sindhu Krishna and Ahaana Krishna
Thanvi, Sindhu Krishna and Ahaana Krishna
Updated on
1 min read

വിവാദങ്ങളില്‍ പ്രതികരിച്ച് സിന്ധു കൃഷ്ണയുടെ സഹോദരീപുത്രിയും വ്‌ളോഗറുമായ തന്‍വി സുധീര്‍ ഘോഷ്. ഇനിയും വിവാദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ല. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കാനില്ലെന്നുമാണ് തന്‍വി പറയുന്നത്. യൂട്യൂബില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്‍വിയുടെ മറുപടി. ആ വാക്കുകളിലേക്ക്:

കുടുംബ വിഷയത്തില്‍ ഇനി മേലാല്‍ പ്രതികരിക്കുകയില്ലെന്ന് വ്യക്തമാക്കുകയാണ്. ഞാന്‍ തിരികെ വന്നത് ആരേയും ടാര്‍ജറ്റ് ചെയ്യാനോ വേദനിപ്പിക്കാനോ ആയിരുന്നില്ല. എന്റെ അമ്മൂമ്മ വിഷമിച്ച് കണ്ടപ്പോള്‍ എന്റെ കാഴ്ചപ്പാട് പങ്കുവച്ചുവെന്ന് മാത്രം. എന്റെ മുത്തച്ഛന്‍ മരിക്കും മുമ്പ് മുത്തച്ഛനും മുത്തശ്ശിയുമാണ് എന്നെ വളര്‍ത്തിയത്. അതിനാല്‍ അവര്‍ക്കൊപ്പം സമയം ചെലവിടാനും, തന്നെ നോക്കാന്‍ ഒരാളെ കണ്ടെത്താന്‍ അവരെ സഹായിക്കാനുമാണ് ഞാന്‍ വന്നത്. അതായിരുന്നു എന്റെ പോസ്റ്റുകളുടെ ലക്ഷ്യം. ഒരിക്കലും അറ്റന്‍ഷന് വേണ്ടിയുള്ളതായിരുന്നില്ല.

യൂട്യൂബില്‍ സംസാരിക്കുമ്പോള്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയിരിക്കാനാണ് ഞാനെന്നും ശ്രമിച്ചിട്ടുള്ളത്. അതിനാലാണ് ഞാനത് അഡ്രസ് ചെയ്തതും. എന്നാല്‍ ചില കുടുംബാംഗങ്ങള്‍ കഥയുടെ ഒരു വശം മാത്രം പങ്കിട്ടതോടെയാണ് ഞാന്‍ പ്രതികരിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് എനിക്ക് ഒരുപാട് വെറുപ്പ് നേടിത്തന്നു.

ഇപ്പോള്‍ ഞാന്‍ പ്രസവാനന്തര ഘട്ടത്തിലാണ്. രണ്ട് മക്കളുടെ അമ്മയാണ്. എന്റെ പ്രയോരിറ്റി എന്റെ കുടുംബമാണ്. എന്റെ മക്കളാണ്. സമാധാനത്തോടെ ജീവിക്കുകയാണ്. സാധാരണ ജീവിതം നയിക്കുകയെന്നതാണ്. യൂട്യൂബിലും റെഡ്ഡിറ്റിലും നടക്കുന്ന ഗോസിപ്പ് ചര്‍ച്ചകള്‍ക്കപ്പുറം ഈ വിഷയത്തില്‍ ഇനിയും പ്രതികരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അതോടൊപ്പം, എന്റെ അമ്മൂമ്മയ്ക്കും എന്റെ അമ്മയുടെ കുടംബത്തിനുമിടയില്‍ സംഭവിച്ചതിന് ഞാനുമായി യാതൊരു ബന്ധവുമില്ല. പ്രായമുള്ള ആളെന്ന നിലയിലും കുടുംബമായി ആരുമില്ല എന്നതിനാലും എനിക്ക് എന്റെ അമ്മൂമ്മയ്‌ക്കൊപ്പം നിന്നെ പറ്റൂ. എന്റെ അമ്മയുടെ കുടുംബത്തിലുള്ളവര്‍ക്ക് പരസ്പം നോക്കാന്‍ ധാരാളം കുടുംബാംഗങ്ങളുണ്ട്. എന്റെ ജീവിതത്തിനും രണ്ട് കുട്ടികള്‍ക്കുമടിയിലും അമ്മൂമ്മയെ സഹായിക്കാനും അവര്‍ക്കൊപ്പം താമസിക്കാന്‍ പറ്റുന്നൊരാളെ ഞാന്‍ പോകുന്നതിന് മുമ്പ് കണ്ടെത്താനും ശ്രമിക്കും. പറ്റിയില്ലെങ്കില്‍ അവസാനം വരെ സ്ഥിരതാമസമാക്കുകയും ചെയ്യും.

ഒസിഡി ഒരു ഡിസോര്‍ഡര്‍ ആണ്. 75 വര്‍ഷത്തിന് ശേഷം അത് സുഖപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. എഡിഎച്ച്ഡി ഉണ്ടായിട്ടും അവർ എന്നെ കൈവിടാതിരുന്നത് പോലെ തന്നെയാണിത്. കനിവ് കാണിക്കുകയും മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്ക് നന്ദി. നിങ്ങളുടെ പിന്തുണയെ ഞാനേറെ വിലമതിക്കുന്നു. സമാധാനത്തോടേയും പോസിറ്റിവിറ്റിയോടേയും മുന്നോട്ട് പോകാനാണ് എന്റെ ആഗ്രഹം.

Thanvi, Sindhu Krishna and Ahaana Krishna
'എന്നെ കളിയാക്കാനാണോ എന്ന് മമ്മൂക്ക ശ്രീനിയോട് ചോദിച്ചു'; അഴകിയ രാവണന്‍ ചെയ്യാന്‍ മടിച്ച മമ്മൂട്ടി; കമല്‍ പറയുന്നു
Thanvi, Sindhu Krishna and Ahaana Krishna
ഓണം കളറാക്കാൻ സൂര്യയും മമിതയും; 'വിശ്വനാഥ് ആന്റ് സൺസ്' റിലീസ് തീയതി
Thanvi, Sindhu Krishna and Ahaana Krishna
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Summary

Thanvi responds to online discussions about the issues in the family of Sindhu Krishna. Says she will not comment on family issues again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sindhu Krishna, Ahaana Krishna
Sindhu Krishna
Sindhu Krishna, Ahaana Krishna
Ahaana Krishna, Vasantha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com