മൻസൂർ അലി ഖാൻ, ലോകേഷ് കനകരാജ്/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'നായക വേഷം ചെയ്യും; അല്ലെങ്കിൽ ലോകേഷിനൊപ്പം അഭിനയിക്കില്ല': മൻസൂർ അലി ഖാൻ

തന്നോടു ചോദിക്കാതെ ലോകേഷ് പ്രസ്താവന ഇറക്കിയതിൽ വിഷമുമുണ്ടെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

ടി തൃഷയെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നടനെതിരെ ചെന്നൈ പൊലീസ് കേസെടുക്കുകയും ചെയ്തു. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൻസൂർ അലി ഖാൻ. തന്നോടു ചോദിക്കാതെ ലോകേഷ് പ്രസ്താവന ഇറക്കിയതിൽ വിഷമുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

എനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ട്. ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ല. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂ.- മൻസൂർ അലി ഖാൻ പറഞ്ഞു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. തൃഷയെ ബലാത്സം​ഗം ചെയ്യുന്ന രം​ഗം ചിത്രത്തിലുണ്ടാകുമെന്ന് താൻ കരുതിയിരുന്നെന്നും എന്നാൽ തന്നെ തൃഷയെ കാണിക്കുക പോലും ചെയ്തില്ല എന്നുമാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. ഇതോടെ രൂക്ഷ പ്രതികരണവുമായി തൃഷ എത്തി. മൻസൂർ അലി ഖാൻ മനുഷ്യരാശിക്കുതന്നെ ചീത്തപ്പേരാണ് എന്നാണ് തൃഷ പറഞ്ഞത്. നടനൊപ്പം അഭിനയിക്കില്ലെന്നും പറഞ്ഞു. ലോകേഷും മൻസൂർ അലി ഖാന്റെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു