വനിത വിജയകുമാർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ജയലളിതയെപ്പോലെ രാഷ്ട്രീയത്തിൽ തിളങ്ങും, നാലാമത്തെ വിവാഹം ഉടൻ; വനിതയുടെ ഭാവി പ്രവചിച്ച് ജ്യോത്സ്യൻ; വൈറൽ

'എസ് എന്ന അക്ഷരത്തിലായിരിക്കും ഭാവി വരന്റെ പേര് തുടങ്ങുക'

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന താരമാണ് വനിത വിജയകുമാർ. താരത്തിന്റെ വിവാഹജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് താരത്തിന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ പോലെ വനിത രാഷ്രീയത്തിൽ തിളങ്ങുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. കൂടാതെ താരം നാലാമത് വിവാഹിത്തെക്കുറിച്ചും പറയുന്നുണ്ട്. 

അടുത്ത വർഷം താരം രാഷ്ട്രീയത്തിൽ ശോഭിക്കും. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ പോലെ വനിത രാഷ്രീയത്തിൽ തിളങ്ങുമെന്നാണ് ജ്യോത്സ്യൻ പ്രവചിക്കുന്നത്. അതുപോലെ തന്നെ വനിത നാലാമതും വിവാഹിതയാകുമെന്നും പ്രവചനമുണ്ട്. എസ് എന്ന അക്ഷരത്തിലായിരിക്കും ഭാവി വരന്റെ പേര് തുടങ്ങുകയെന്നും ഉടനെ തന്നെ അത് സംഭവിക്കുമെന്നും പ്രവചനം പറയുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.  

കഴിഞ്ഞ ദിവസം വനിതയെ വാർത്താ താരമാക്കിയത് പവർസ്റ്റാർ ശ്രീനിവാസനൊപ്പമുള്ള ഒരു ചിത്രമാണ്. ഇരുവരുടേയും വിവാഹചിത്രമാണ് താരം പങ്കുവെച്ചത്. ഇതോടെ താരം നാലാമതും വിവാഹിതയായെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി വൻ വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു വനിതയുടെ മൂന്നാം വിവാഹം. എഡിറ്റർ പീറ്റർ പോൾ ആയിരുന്നു വരൻ. തുടർന്ന് പീറ്ററിന്റെ ആദ്യ ഭാര്യ വിവാഹത്തിനെതിരെ രം​ഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് കളമൊരുങ്ങി. എന്നാൽ ഈ ദാമ്പത്യബന്ധം നിലനിന്നത് അഞ്ചു മാസം മാത്രമാണ്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതയ്ക്ക് മൂന്ന് കുട്ടികൾ ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT