സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റിരിക്കുന്ന പാർവതി, സുഹൃത്തുക്കൾക്കൊപ്പം റിമ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സൈക്കിളിൽ നിന്ന് വീണ് മുട്ടുപൊട്ടിയിരിക്കുന്ന പാർവതി, ഫ്രണ്ട്സിനൊപ്പം കറങ്ങുന്ന റിമ; സൈക്കിൾ ഡേ വിശേഷങ്ങൾ

മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് സൈക്കിൾ. ഏറെ നാളായി മലയാളികളുടെ ഫിറ്റ്നസിന്റെ പ്രതീകമായി റോഡുകളിൽ നിറയുകയാണ്. അതിനാൽ ഇത്തവണത്തെ ലോക സൈക്കളിൽ ദിനം മലയാളികൾക്ക് വളരെ സ്പെഷ്യലായിരുന്നു. സൈക്കിൾ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് കുറിപ്പുകൾ പങ്കുവെച്ചത്. കൂട്ടത്തിൽ നടി പാർവതിയുടെ അനുഭവമാണ് ആരാധകരുടെ കൂടുതൽ ശ്രദ്ധ നേടിയത്. 

സൈക്കിൾ യാത്രയ്ക്കിടെ വീണ് പരുക്കേറ്റതിനെക്കുറിച്ചുള്ള ഓർമയാണ് താരം പോസ്റ്റു ചെയ്തത്. മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്. വേൾഡ് സൈക്കിൾ ഡേ ആണത്രേ ! അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ.’ - താരം കുറിച്ചു. 

പാർവതി മാത്രമല്ല നടി റിമ കല്ലിങ്കൽ, ഗായകൻ വിധു പ്രതാപ് , സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിരവധി പേരാണ് സൈക്കിൾ സ്റ്റോറീസ് പങ്കുവെച്ചത്. സുഹൃത്തുക്കൾക്കൊപ്പം തെരുവിൽ സൈക്കിൾ ചവിട്ടുന്നതിന്റെ ചിത്രമാണ് റിമ പങ്കിട്ടത്. മുൻപ് പാർവതി, റിമ, അഷിഖ് അബു തുടങ്ങിയവർ ഒന്നിച്ച് സൈക്ലിങ്ങിന് പോയതിന്റെ ചിത്രങ്ങൾ പോസ്റ്റു ചെയ്യാറുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുബായിലൂടെ സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ ആണ് സൈബിൻ പങ്കുവെച്ചത്. 

ബോളിവുഡ് താരങ്ങളായ കജോൾ, ദിയ മിർസ എന്നിവരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സൈക്ക്ലിങ് ഇഷപ്പെടുന്നു, കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കൂ, എന്നാണ് ദിയയുടെ ട്വീറ്റ്. ഷാരൂഖിനൊപ്പമുള്ള സിനിമയിലെ രസകരമായ വിഡിയോ ആണ് കജോൾ പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു