ടോക്സിക് എക്സ്
Entertainment

വരാൻ പോകുന്നത് റോക്കി ഭായിക്കും മേലെ! 'യാത്ര തുടങ്ങുന്നു'വെന്ന് യഷ്; ആശംസകളുമായി ആരാധകരും

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യഷിന്റെ പുതിയ ചിത്രമെന്ന പ്രഖ്യാപനം വന്നിട്ട് നാളുകളേറെയായി.

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരം​ഗം സൃഷ്ടിച്ച നടനാണ് യഷ്. അതുവരെയുണ്ടായിരുന്ന ബോക്സോഫീസ് കളക്ഷൻ റെക്കോഡുകളെല്ലാം തകർത്താണ് കെജിഎഫ് കുതിച്ചു പാഞ്ഞത്. എന്നാൽ കെജിഎഫിന് ശേഷം യഷിൻറെ ഒരു ചിത്രം പോലും പ്രേക്ഷകർക്ക് മുന്നിലെത്തിയില്ല. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യഷിന്റെ പുതിയ ചിത്രമെന്ന പ്രഖ്യാപനം വന്നിട്ട് നാളുകളേറെയായി.

എന്നാൽ ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആരാധകരും സിനിമാ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. കെജിഎഫിന് ശേഷം യഷ് നായകനാവുന്ന ടോക്സിക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ് ഇന്ന്. നിർമ്മാതാവ് വെങ്കട് കെ നാരായണക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് യഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്ര തുടങ്ങുന്നു എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ടോക്സിക് എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. നിരവധി പേരാണ് യഷിന് ആശംസകളറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. കെജിഎഫ് 2 ന് ശേഷമുള്ള ചിത്രമെന്ന നിലയിൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടുന്ന പ്രൊജക്റ്റ് ആണ് ടോക്സിക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT