Toxic ഫെയ്സ്ബുക്ക്
Entertainment

'ടോക്സിക്കിൽ' ഒരുക്കിയിരിക്കുന്നത് സം​ഗീത വിരുന്ന് തന്നെ; മ്യൂസിക് റൈറ്റ്സ് വിറ്റത് വൻ തുകയ്ക്ക്

ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

യഷ് നായകനാകുന്ന പുതിയ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സിന്റെ' അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കി. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീത സംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്.

വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്നാണ് ഗാനം ഒരുക്കുന്നത്. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. കഥയോട് ചേർന്ന് നിൽക്കുന്നതും അതോടൊപ്പം വൈകാരികതയും മാസ് എനർജിയും നിറഞ്ഞതുമായ ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക.

"ഭാഷയുടെയും, ദേശങ്ങളുടെയും ഒക്കെ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള പാൻ- ഇന്ത്യൻ സിനിമയുടെ യഥാർഥ പ്രതിഫലനമാണ് ടോക്സിക്," എന്ന് സീ മ്യൂസിക് കമ്പനി സിബിഒ സുജൽ പരേഖ് പറഞ്ഞു. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ എത്തിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്. സിനിമയുടെ താളമാണ് സംഗീതം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സീ മ്യൂസിക്കുമായി ചേർന്നുള്ള ഈ യാത്ര കെവിഎൻ പ്രൊഡക്ഷൻസിന്റെ ദീർഘകാലമായുള്ള സഹകരണത്തിന്റെ തുടക്കമാണ്." എന്ന് കെവിഎൻ പ്രൊഡക്ഷൻസ് ചെയർമാൻ വെങ്കട്ട് കെ. നാരായണ പറയുകയുണ്ടായി.

അതേസമയം ടോക്സിക് ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യഷും ​ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Yash starrer Toxic movie update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഹോര്‍മൂസില്‍ വീണ്ടും യുഎസ് ആക്രമണം, നേപ്പാളിൽ മരണം 800 കവിഞ്ഞു, പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 800 കവിഞ്ഞു, 3000 ഓളം പേര്‍ ഇനിയും കാണാമറയത്ത്

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ