പ്രിയാമണി/ ഫേയ്സ്ബുക്ക് 
Entertainment

മേക്കപ്പില്ലെങ്കിൽ ആന്റിയെപ്പോലെ, നിങ്ങൾ കറുത്തു തടിച്ചിരിക്കുന്നു; സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം, തുറന്നു പറഞ്ഞ് പ്രിയാമണി

'നിങ്ങള്‍ തടിച്ചിരിക്കുന്നു' എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. 'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം' എന്നൊക്കെ പറയും'

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലൂടെ അഭിനയരം​ഗത്തേക്ക് എത്തി ബോളിവുഡ് കീഴടക്കിയ നടിയാണ് പ്രിയാമണി. മനോജ് ബാജ്പെയിയുടെ ഫാമിലി മാൻ സീരീസിലും താരം പ്രധാനവേൽഷത്തിൽ താരമെത്തി. സുചിത്ര എന്ന കഥാപാത്രമായി എത്തിയ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ തനിക്കു നേരെ ഉയരുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. 

സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയാമണി രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത്. താൻ തടിച്ചിരിക്കുകയാണെന്നും കറുത്തിരിക്കുകയാണെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത് എന്നാണ് താരം പറയുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

''എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. 'നിങ്ങള്‍ തടിച്ചിരിക്കുന്നു' എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. 'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം' എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ''- പ്രിയാമണി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT