അനുരാ​ഗ് കശ്യപും മകൾ ആലിയയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

അച്ഛനോട് സെക്‌സിനെക്കുറിച്ച് സംസാരിക്കാന്‍ നിനക്ക് നാണമില്ലേ, വിഡിയോയ്ക്ക് താഴെ ചീത്തവിളി; തുറന്നു പറഞ്ഞ് ആലിയ

തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചും  ഗര്‍ഭധാരണത്തെക്കുറിച്ചുമെല്ലാമുള്ള അച്ഛന്റെ അഭിപ്രായങ്ങളാണ് ആലിയ ചോദിച്ചറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ഫാദേഴ്‌സ് ഡേയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് വ്യത്യസ്തമായ വിഡിയോയുമായാണ് എത്തിയത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചും  ഗര്‍ഭധാരണത്തെക്കുറിച്ചുമെല്ലാമുള്ള അച്ഛന്റെ അഭിപ്രായങ്ങളാണ് ആലിയ ചോദിച്ചറിഞ്ഞത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം കേട്ടു എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരപുത്രി. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

'പുരോഗമനപരമായി ചിന്തിക്കുന്ന അച്ഛനെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകള്‍ എനിക്ക് ലഭിച്ചു. മാതാപിതാക്കളോട് ചോദിക്കാന്‍ പേടിയുള്ള നിരവധി ചോദ്യങ്ങള്‍ ആളുകളുടെ മനസിലുണ്ട്. അതിനാല്‍ ഇതിലൂടെ ഉത്തരം ലഭിക്കുന്ന നല്ല കാര്യമായിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്ക് ഇത് അത്ര സുഖകരമായി തോന്നിയില്ല.

ഞാന്‍ എന്റെ അച്ഛനൊപ്പം ചെയ്ത വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ കാണേണ്ടതായിരുന്നു. എന്തുതരം ആളുകളാണ് എന്റെ ചാനലില്‍ വരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. മുഴുവന്‍ മോശം കമന്റുകളായിരുന്നു. ലൈംഗികത, ഗര്‍ഭധാരണം, മയക്കുമരുന്ന് തുടങ്ങിയവയായിരുന്നു കാരണങ്ങള്‍. അച്ഛനോട് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാനാവുക, നിനക്ക് നാണമില്ലേ എന്നെല്ലാം ചോദിക്കുന്നതായിരുന്നു കമന്റുകള്‍- ആലിയ പറഞ്ഞു.

തനിക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് ആലിയ തുറന്നു പറഞ്ഞിരുന്നു. ബലാത്സം​ഗ ഭീഷണിയുൾപ്പടെ ആലിയയ്ക്കെതിരെ വന്നിരുന്നു. ഇത്തരം കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾക്കൊപ്പമായിരുന്നു പോസ്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT