Anna raajan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

നടി അന്ന രാജനെ കാണാനെത്തിയ യുവാവിന് ലേഡി ബൗൺസറുടെ മർദനം; വിഡിയോ വൈറലായതിന് പിന്നാലെ വിമർശനം

നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിനെ തല്ലുന്നത്.

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഉദ്ഘാടന വേദികളിൽ സ്ഥിര സാന്നിധ്യമാണിപ്പോൾ നടി അന്ന രേഷ്മ രാജൻ. ഉദ്ഘാടനത്തിനെത്തുന്ന നടിയുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ അന്നയെ കാണാനെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളിയ നീക്കിയ ശേഷം ബൗൺസര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയിൽ കാണാം. എന്നാൽ യുവാവിനെ മർദിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാന്‍ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

വിഡിയോ വൈറലായതോടെ നിരവധി പേരാണ് നടിക്കെതിരെയും സംഘാടകർക്കെതിരെയും രം​ഗത്തെത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന സിനിമാ രം​ഗത്തേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തിലെ ലിച്ചി എന്ന നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അന്ന നായികയായെത്തി.

Cinema News: Young man who came to meet Actress Anna Reshma Rajan was beaten up by a lady bouncer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ, എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, റിപ്പോര്‍ട്ട്

'വിളി വന്നത് ഇപ്പോൾ, ദേവിക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ'; ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട് അന്ന രേഷ്മ രാജൻ

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാന് എതിരെ സൈനിക താവളങ്ങള്‍ വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍

എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്നു തന്നെ അവരെ പുറത്താക്കും: അമിത് ഷാ

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

SCROLL FOR NEXT