പൃഥ്വിരാജ് നായകനായ ഖലീഫയിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് തെലുങ്ക് താരം മാളവിക ശര്‍മ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി മാളവിക കേരളത്തിലെത്തിയിരുന്നു. വലിയ സ്വീകരണമാണ് മാളവികയ്ക്ക് കേരളം നല്‍കിയത്. ഇതിനിടെ മലയാളത്തിലെ പാപ്പരാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മാളവികയുടെ വിഡിയോ വൈറലാവുകയാണ്.
കേരളത്തിലെത്തിയ താരത്തോട് കേരളത്തിലെ ഭക്ഷണത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു പാപ്പരാസികള്‍. കേരളത്തിലേക്ക് വന്നിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ താരം. താന്‍ കേരളത്തിലെ ചില ഭക്ഷണങ്ങള്‍ ട്രൈ ചെയ്തിട്ടുണ്ടെന്ന് മാളവിക പറഞ്ഞു. ഇതിനിടെ താരം ഒട്ടും നിനച്ചിരിക്കാതെ യൂട്യൂബര്‍ ബീഫ് ഇഷ്ടമാണോ എന്ന് ചോദിക്കുകയായിരുന്നു.
ബീഫും പഴം പൊരിയും ചേര്‍ന്നുള്ള കോമ്പോ ഇഷ്ടമാണെന്നാണ് യൂട്യൂബര്‍ ചോദിച്ചത്. അതേസമയം താന്‍ വെജിറ്റേറിയന്‍ ആണെന്നും അതിനാല്‍ ബീഫ് ട്രൈ ചെയ്തിട്ടില്ലെന്നും മാളവിക വ്യക്തമാക്കി. ഈ വിഡിയോ വൈറലായതോടെ യൂട്യൂബര്‍മാരുടെ ഇടപെടലിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സിനിമയുടെ പ്രൊമോഷനുമായോ താരവുമായോ യാതൊരു ബന്ധവുമില്ലാത്ത ചോദ്യം ചോദിച്ചതിന് പിന്നില്‍, ബോധപൂര്‍വ്വം വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം.
'ബോളിവുഡ് ഇന്‍സ്റ്റ ഇവന്റെ ഈ ചോദ്യം കട്ട് ചെയ്ത് വിഡിയോസ് ഇറങ്ങുന്നുണ്ട്. കേരളത്തിന്റെ ദയനീയാവസ്ഥ എന്നും പറഞ്ഞ്. ഇവനൊക്കെ കാരണം മൊത്തം മലയാളികളുടെ വില പോവുകയാണ്, ഉത്തരേന്ത്യക്കാര്‍ എടുത്തിട്ട് അലക്കുവാണ്. എന്തായാലും അവര്‍ക്ക് കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഒരു കാരണവശാലും മാറില്ല. ഒട്ടുമിക്ക എല്ലാ പേജിലും ഇപ്പൊ ഈ വിഡിയോ ഉണ്ട്. കമന്റ്‌സ് ഒക്കെ കാണണം, ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ട് ആണ് കേരള സ്റ്റോറി പോലെ ഉള്ള സിനിമകള്‍ക്ക് വാല്യൂ വരുന്നത്. അവള്‍ അവിടെ ചെന്ന് എന്നെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന് പറഞ്ഞാല്‍ അവന്മാര്‍ക്ക് ഒരു ആഴ്ചത്തേക്ക് ഉള്ളത് ആയി, ബീഫ് കഴിക്കുമോ.. ഓറഞ്ച്/കാവി ഡ്രസ് എന്തിന് ഇട്ടു? എന്നുള്ള ചോദ്യം ചോദിച്ച് മലയാളികളെ മൊത്തം നാറ്റിക്കാന്‍ കൊറേ എണ്ണം ഇറങ്ങിയിട്ടുണ്ട്. ന്യൂട്രല്‍ ആയ ആളുകളെ പതുക്കെ ഇവന്മാര്‍ റൈറ്റ് വിങ് ആക്കും' എ്ന്നിങ്ങനെയാണ് കമന്റുകള്‍.
മഹാരാഷ്ട്ര സ്വദേശിയാണ് മാളവിക. ഇതാദ്യമായാണ് മാളവിക മലയാളത്തില്‍ അഭിനയിക്കുന്നത്. നേരത്തെ തെലുങ്കില്‍ റെഡ്ഡ്, നേല ടിക്കറ്റ്, ഹാരോം ഹാര, ഭീമ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഖലീഫയ്ക്ക് പിന്നാലെ കന്നഡ ചിത്രം ബ്രിന്ധവിഹാരി എന്ന ചിത്രവും മാളവികയുടേതായി അണിയറയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates