Zayn Marie Khan 
Entertainment

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

വിട്ടയച്ച ശേഷവും തങ്ങളെ പിന്തുടരുന്ന പൊലീസുകാരുടെ വിഡിയോയും സെയ്ന്‍ പങ്കുവച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയവരില്‍ നടന്‍ ഇമ്രാന്‍ ഖാനും കാമുകിയും നടിയുമായ ലേഖ വാഷിങ്ടണും സഹോദരിയും നടിയുമായ സെയ്ന്‍ മേരി ഖാനുമുണ്ടായിരുന്നു. മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏറെനേരം കസ്റ്റഡിയില്‍ തുടര്‍ന്ന ശേഷമാണ് മൂവരേയും പൊലീസ് വിട്ടയച്ചത്.

ഇപ്പോഴിതാ പൊലീസ് മര്‍ദ്ദനത്തില്‍ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന പരുക്കുകള്‍ തുറന്നു കാണിക്കുകയാണ് സെയ്ന്‍ മേരി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ ലാത്തി ചാര്‍ജില്‍ ശരീരത്തിലുണ്ടായ ചതവിന്റെ പാടുകള്‍ കാണിച്ചു തരികയായിരുന്നു താരം. നടിയുടെ കയ്യിലും വിരലുകളിലും തുടയിലുമെല്ലാം പരുക്കേറ്റിട്ടുണ്ട്.

''ഇന്റര്‍നെറ്റില്‍ അവള്‍ തുറന്നു കാണിക്കുന്നു (രാജ്യത്തെ)' എന്ന കുറിപ്പോടെയാണ് സെയ്ന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ''ഭയം തന്നെ ഇല്ലാതാകും വിധം ഞങ്ങളെ ഭയപ്പെടുത്തരുത്'' എന്ന് കാമറയില്‍ നോക്കിക്കൊണ്ട് സെയ്ന്‍ പറയുന്നുണ്ട്. നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്നുള്ള വിഡിയോകളും സെയ്ന്‍ പങ്കുവച്ചിരുന്നു. സ്റ്റേഷനില്‍ നിന്നും വിട്ടയച്ച ശേഷവും തങ്ങളെ പിന്തുടരുന്ന പൊലീസുകാരുടെ വിഡിയോയും സെയ്ന്‍ പങ്കുവച്ചിരുന്നു.

മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സെയ്ന്‍, ഇമ്രാന്‍, ലേഖ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സെയ്ന്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഈ വിഡിയോയും വൈറലായിരുന്നു.

തങ്ങളെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് പോലും പൊലീസ് അറിയിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോടും പൊലീസ് വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും സെയ്ന്‍ പറഞ്ഞിരുന്നു. നടന്‍ ആമിര്‍ ഖാന്റെ അനന്തരവളും ഇമ്രാന്‍ ഖാന്റെ കസിനുമാണ് സെയ്ന്‍ മേരി ഖാന്‍.

Zayn Marie Khan, niece of Imran Khan shows injury marks on her body after detention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്