Entertainment

അക്ഷയ് കുമാര്‍ അല്ല, രജനിയുടെ വില്ലനായി ആദ്യം പരിഗണിച്ചത് അര്‍ണോള്‍ഡിനെ; തുറന്നു പറഞ്ഞ് ശങ്കര്‍

ചിത്രത്തില്‍ വില്ലനാവണമെന്ന ആവശ്യവുമായി അര്‍ണോള്‍ഡിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ചിത്രം 2.0 അടുത്ത ആഴ്ച പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. എന്നാല്‍ യന്തിരന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ സംവിധായകന്റെ മനസില്‍ അക്ഷയ് കുമാര്‍ ആയിരുന്നില്ല. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറായിരുന്നു ശങ്കറിന്റെ മനസ് മുഴുവന്‍. മുംബൈയില്‍ വെച്ചുനടന്ന പത്രസമ്മേളനത്തിലാണ് തന്റെ സ്വപ്‌ന വില്ലനെകക്കുറിച്ച് ശങ്കര്‍ പറഞ്ഞത്. 

ചിത്രത്തില്‍ വില്ലനാവണമെന്ന ആവശ്യവുമായി അര്‍ണോള്‍ഡിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. മാത്രമല്ല ചിത്രീകരണത്തിനുള്ള തിയതി വരെ പറഞ്ഞിരുന്നു. എന്നാല്‍ ഹോളിവുഡും ഇന്ത്യന്‍ സിനിമയും തമ്മിലുള്ള കരാറിലുണ്ടായ പ്രശ്‌നം കാരണമാണ് അര്‍ണോള്‍ഡിനെ രജനിയുടെ വില്ലനാക്കാന്‍ സാധിക്കാതിരുന്നത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നുള്ള മികച്ച ഒരാളെ നോക്കിയത്. 2.0 യുടെ നിര്‍മാതാക്കളാണ് അക്ഷയ്കുമാറിനെ ചിത്രത്തിലേക്ക് നിര്‍ദേശിക്കുന്നത്. എല്ലാവരും അക്ഷയുടേ പേര് പറഞ്ഞതോടെ അദ്ദേഹത്തെ തന്നെ വില്ലനായി പരിഗണിക്കുകയായിരുന്നു എന്ന് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഇരട്ട വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. ആമി ജാക്‌സനാണ് ചിത്രത്തിലെ നടി. ആക്ഷനും ഗ്രാഫിക്‌സിനും പ്രാധാന്യം നല്‍കുന്ന ചിത്രം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 550 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ഇന്ത്യന്‍ സിനിമയാണ് 2.0. നവംബര്‍ 29 ന് ചിത്രം തീയെറ്ററുകളില്‍ എത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു