Entertainment

അഘോരിയായി തീക്ഷ്ണഭാവത്തില്‍ സെയ്ഫ് അലി ഖാന്‍: ലാല്‍ കപ്താര്‍ ട്രെയിലര്‍ പുറത്ത്

ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലാല്‍ കപ്താന്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് അല്ലെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ട്രെയിലറില്‍ നിന്നും പ്രേക്ഷകന് ലഭിക്കുന്നില്ല. ചിത്രം നിഗൂഢമായി തന്നെ തുടരുന്നു.

ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്. എന്‍എച്ച് 10 ഒരുക്കിയ നവദീപ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

രണ്ട് ഭാഗങ്ങളായാകും ചിത്രം എത്തുക. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലാല്‍ കപ്താന്‍ - ദ് ഹണ്ട് എന്നാണ് ആദ്യ ചാപ്റ്ററിന്റെ പേര്.

ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT