Entertainment

'അങ്കത് രണ്ട് വയസ് ഇളയതാണ്, നിങ്ങളുടെ ഭര്‍ത്താവല്ല, സഹോദരനാണ്'; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നേഹ ധൂപിയ

ഇരുവരുടേയും വിവാഹ പ്രായമാണ് സോഷ്യല്‍ മീഡിയയ്ക്ക് പ്രധാന പ്രശ്‌നം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങള്‍ക്ക് ട്രോള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവര്‍ പരിഹസിക്കപ്പെടാറുണ്ട്. അടുത്തിടെ വിവാഹിതരായ ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയും അങ്കത് ബേദിയുമാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇര. ഇരുവരുടേയും വിവാഹ പ്രായമാണ് സോഷ്യല്‍ മീഡിയയ്ക്ക് പ്രധാന പ്രശ്‌നം. നേഹയ്ക്ക് അങ്കതിനേക്കാള്‍ രണ്ട് വയസു കൂടുതലാണെന്നും അതിനാല്‍ ഭര്‍ത്താവായിട്ടല്ല സഹോദരനായിട്ട് കാണണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ഉപദേശം. 

അങ്കത് അഭിനയിക്കുന്ന സൂര്‍മയിലെ വീഡിയോ കഴിഞ്ഞ ദിവസം നേഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തങ്കത്തിന്റെ ഹൃദയമുള്ള വ്യക്തി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഭൂരിഭാഗം പേരും പുതിയ സിനിമയ്ക്ക് വിജയാശംസകള്‍ നേര്‍ന്നപ്പോള്‍ ചിലര്‍ പരിഹസിക്കാനാണ് സമയം കണ്ടെത്തിയത്. 'അങ്കത് ബേദി നിങ്ങളേക്കാള്‍ രണ്ട് വയസ് ഇളയതാണ്. നിങ്ങളുടെ ഭര്‍ത്താവല്ല സഹോദരനാണ്. രാഖി അണിയിക്കൂ' എന്നായിരുന്നു കമന്റ്. എന്നാല്‍ അപ്പോള്‍ തന്നെ എത്തി  നേഹയുടെ മറുപടി. 'നിങ്ങളുടെ ഉപദേശത്തിന് നന്ദി ബഡ്ഡി, ഇപ്പോള്‍ എനിക്കു വേണ്ടി ഒരു ഉപകാരം ചെയ്യണം, പോയി ജീവിക്കാന്‍ നോക്ക്'.

സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് സ്വകാര്യമായ ചടങ്ങില്‍ വെച്ച് വിവാഹിതരായത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് താരങ്ങള്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി