Entertainment

അങ്കമാലി ഡയറീസിന്റെ ആദ്യ റീമേക്ക് തെലുങ്കിൽ; 'ഫലക്ക്‌നുമ ദാസ്', ടീസർ പുറത്ത് 

വിശ്വാക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പ് ഉടൻ തീയറ്ററുകളിലെത്തും. ഫലക്ക്‌നുമ ദാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പുറത്തുവിട്ടു. വിശ്വാക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റണി വര്‍ഗ്ഗീസ്, അന്ന രാജന്‍, ടിറ്റോ വിത്സണ്‍ , കിച്ചു, ചെമ്പന്‍ തുടങ്ങിയവർ ശ്രദ്ധേയ അഭിനയം കാഴ്ചവച്ച ചിത്രം നാല് ഭാഷകളിലാണ് റിമേക്കിന് ഒരുങ്ങുന്നത്. ചിത്രത്തിലെ പെപ്പെ എന്ന നായക കഥാപാത്രത്തെ വിശ്വാകാണ് അവതരിപ്പിക്കുന്നത്. സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി , ഉട്ടേജ്, തരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് മറ്റു പ്രധാനം താരങ്ങള്‍.

കൊല്‍ഹാപ്പൂര്‍ ഡയറീസ് എന്ന പേരിൽ അങ്കമാലി ഡയറീസിന്റെ മറാത്തി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജോ രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടന്‍ ഭൂഷന്‍ പട്ടേലാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT