Entertainment

അങ്ങനെ ഏറെ നാളുകള്‍ക്ക് ശേഷം പൃഥ്വിരാജിന്റെ മകള്‍ ആരാധകര്‍ക്ക് മുന്‍പില്‍ 

തന്റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ടാണ് മകള്‍ അലംകൃത മേനോന്റെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്യാതിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പൃഥിരാജും സുപ്രിയയും എത്ര വേദികളില്‍ പങ്കടുത്തിലും അവരുടെ കുഞ്ഞു മാലാഖയുടെ ചിത്രം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. വളരെ ചെറുപ്പത്തില്‍ പുറത്തുവിട്ട ഏതാനും ചില ഫോട്ടോകളൊഴികെയൊന്നും ആര്‍ക്കു മുന്നിലും പ്രദര്‍ശിപ്പിച്ചിട്ടില്ലായിരുന്നു. തന്റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ടാണ് മകള്‍ അലംകൃത മേനോന്റെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്യാതിരുന്നത്. അത് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും തീരുമാനമായിരുന്നു.

മകളുടെ ചിത്രങ്ങള്‍ ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ ഷെയര്‍ ചെയ്താലും മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൃഥ്വി ആ തീരുമാനം തിരുത്തിയ്രിക്കുകയാണ്. തന്റെ മകളുടെ ഫോട്ടോ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് പൃഥ്വി മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ ഷെയര്‍ ചെയ്തത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും അല്ലി എന്ന അലംകൃത നന്ദി അറിയിച്ചതായും പൃഥ്വി പറയുന്നുണ്ട്. 

അലംകൃതയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടവും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മകളുടെ വളര്‍ച്ച കാണുന്നതാണ് തങ്ങളുടെ സന്തോഷം എന്ന് പൃഥ്വി പറയുന്നു. അലംകൃതയെ സ്‌കൂളില്‍ ചേര്‍ത്ത സന്തോഷവും പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മൂന്ന് മാസം മുന്‍പാണ് അലകൃതയെ സ്‌കൂളില്‍ ചേര്‍ത്തത്. എന്നാല്‍ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ പോലും മകളുടെ മുഖം കാണിച്ചില്ല.

അന്ന് മുഖംമറച്ച് വയ്ക്കാനുള്ള കാരണവും പൃഥ്വി പറയുന്നുണ്ട്. താരകുടുംബമാണ് അലംകൃതയുടേത്. അച്ഛന്റെയും വല്ല്യച്ചന്റെയും അമ്മമ്മയുടെയും അച്ഛാച്ചന്റെയുമൊന്നും താരപ്രഭ മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നും, സാധാരണ ഒരു ജീവിതം അവള്‍ക്കുണ്ടാവണം അതുകൊണ്ടാണ് ഇതുവരെ ഫോട്ടോ പുറത്ത് വിടാതിരുന്നത്.

വനിതയുടെ കവര്‍ ഷൂട്ടിലാണ് പൃഥ്വിയും സുപ്രിയയും അലംകൃതയുടെ ഫോട്ടോ ആദ്യമായി ആരാധകര്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. കൊച്ചിയില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. അന്ന് അലംകൃതയ്ക്ക് ഏകദേശം ഒരു വയസ് പ്രായമേ കാണുമായിരുന്നുള്ളു. അതിനുശേഷം ഇപ്പോഴാണ് കുഞ്ഞിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം