Entertainment

'അങ്ങനെയെങ്കില്‍ അനുരാഗുമായി ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തേയാള്‍ ഞാനാവും': തപ്സി പന്നു

മീടു അവതാളത്തിലാക്കുന്ന പ്രവൃത്തി തെറ്റാണെന്നും തപ്സി

സമകാലിക മലയാളം ഡെസ്ക്

നുരാഗ് കശ്യപിനെതിരെയുള്ള ലൈംഗികാരോപണക്കേസിൽ സംവിധായകനൊപ്പം ശക്തമായി നിലയുറപ്പിച്ച ബോളിവുഡ് താരങ്ങളിൽ ഒരാളാണ് നടി തപ്സി പന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അനുരാ​ഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്ന ആ​ദ്യത്തെ വ്യക്തി താനായിരിക്കും എന്നാണ് തപ്സിയുടെ വാക്കുകൾ‌. 

‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്‌സി പറഞ്ഞു. അഞ്ച് വർഷങ്ങൾക്ക് മുൻപ് അനുരാഗ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായാണ് നടി പായൽ ഘോഷ് രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാ​ഗ് എന്ന് പ്രതികരിച്ച് തപ്സി പിന്തുണയറിയിച്ചത്. 

അന്വേഷണത്തിന് അവസാനമില്ലെങ്കിൽ എങ്ങനെയാണ് മീടു മൂവ്മെന്റ് നിലനിൽക്കുക എന്നാണ് തപ്സി സംശയിക്കുന്നത്. വർഷങ്ങളോളം അമർച്ചചെയ്യപ്പെട്ടതിനൊടുവിൽ നേടിയെടുത്ത ഈ വീര്യത്തിന്റെ പ്രയോജനം യഥാർത്ഥ ഇരകൾക്ക് ലഭിക്കുന്നതെങ്ങനെയെന്നും തപ്സി ചോദിക്കുന്നു. മീടു അവതാളത്തിലാക്കുന്ന പ്രവൃത്തി തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.  

പായലിന്റെ പ്രസ്താവന #Metoo ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് മുൻപ് പറഞ്ഞ നിലപാടുകൾക്കെതിരാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ആരോപണത്തോട് പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT