Entertainment

'അങ്ങനെയെങ്കിൽ നയൻതാരയും മോശക്കാരിയല്ലേ?'; വനിതയുടെ പ്രതികരണം കൈവിട്ടു; വിമർശനം കനത്തതോടെ ട്വിറ്ററിന് പൂട്ട്‌

നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിലേക്ക് നയൻതാരയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

പീറ്റർ പോളുമായുള്ള വിവാഹത്തിന് പിന്നാലെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് നടി വനിത വിജയകുമാർ. ഇവരുടെ വിവാഹത്തിന് പിന്നാലെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രം​ഗത്തെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ അതിനിടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പേര് വലിച്ചിട്ടത് വനിതയെ പുതിയ വിവാദത്തിൽ കൊണ്ടുവന്ന് എത്തിച്ചിരിക്കുകയാണ്.

ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് നയൻതാരയുടെ പേര് വനിത ട്വീറ്റിൽ പരാമർശിച്ചത്. നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനും കസ്തൂരിക്കും എതിരെയുള്ള വനിതയുടെ പോരാട്ടം സോഷ്യൽ മീഡിയയിൽ ചൂടു പിടിക്കുകയാണ്.  അതിനിടെയാണ് നയൻതാരയുടേയും പ്രഭുദേവയുടെ ബന്ധത്തെക്കുറിച്ച് വനിത പരാമർശിച്ചത്.

‘ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

ഇതോടെ നയൻതാരയുടെ ആരാധകർ വനിതയ്ക്കെതിരെ തിരിഞ്ഞു. നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിലേക്ക് നയൻതാരയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. നയൻതാരയെ തൊട്ടാൽ കളിമാറുമെന്നും താരത്തോട് മാപ്പു പറയാനും ആവശ്യപ്പെട്ട് നിരവധി കമന്റുകൾ വന്നു.  സൈബർ ആക്രമണം രൂക്ഷമായതോടെ ട്വീറ്റ് നീക്കം ചെയ്യുകയും ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം