Entertainment

'അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയ്ന്‍, കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്'; മാല പാര്‍വതി

ഷെയ്ന്‍ ഒരു ഇമോഷനല്‍ ബോംബ് ആണെന്നാണ് അവര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

യുവനടന്‍ ഷെയ്ന്‍ നിഗവും വെയില്‍ അണിയറ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഷെയ്‌നിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുന്നത്. ഇപ്പോള്‍ തനിക്ക് അറിയാവുന്ന ഷെയ്‌നിനെക്കുറിച്ച് പറയുകയാണ് നടി മാല പാര്‍വതി. ഷെയ്ന്‍ ഒരു ഇമോഷനല്‍ ബോംബ് ആണെന്നാണ് അവര്‍ പറയുന്നത്. 

ഇഷ്‌ക് സംവിധായകന്‍ അനുരാജ് മനോഹര്‍ ഷെയ്‌നിനെക്കുറിച്ച് എഴുതിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മാല പാര്‍വതിയുടെ കുറിപ്പ്. കടല് ഇരമ്പി വരുന്ന അത്രയും ഇന്‍ടെന്‍സുമാണ് സത്യസന്ധവുമാണ് ഷെയ്ന്‍ എന്നും എന്നാല്‍ പൊതുസമൂഹത്തില്‍ ബോധിച്ചുകൊള്ളണം എന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടെ അഭിനയിച്ചപ്പോള്‍ ഷെയ്‌നിന്റെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും അറിഞ്ഞെന്നും പോസ്റ്റില്‍ പറയുന്നത്. അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയ്ന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണെന്നും കുറിച്ചു. 

മാല പാര്‍വതിയുടെ കുറിപ്പ് വായിക്കാം

കലാകാരന്മാരുടെ അനാര്‍ക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയ്ന്‍ ഒരു ഇമോഷനല്‍ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇന്‍ടെന്‍സുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളില്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ജീവിതത്തില്‍ അത് ആരും സ്വീകരിക്കാന്‍ തയ്യാറാവാറില്ല. 

ഹെര്‍സോഗിന്റെ ലോക പ്രശസ്ത നടന്‍ കിന്‍സ്‌കിയെ അനുസരിപ്പിക്കാന്‍ തോക്കെടുത്ത കഥ ഓര്‍ത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോള്‍ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകള്‍ മറ്റുള്ളവര്‍ക്ക് ഭാരമാണ്. 

ഇഷ്‌കില്‍ ഷെയിന്‍ എന്റെ മകനായപ്പോഴാണ് ഞാന്‍ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും അറിയുന്നത്. ഞാന്‍ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്. 

എന്നാല്‍ ഷെയിനെ നന്നായി അറിയുന്ന ഇഷ്‌കിന്റെ സംവിധായകന്‍ Anuraj Manohar ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാന്‍ ഷെയര്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഷെയ്‌നെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം. കാരണം അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയ്ന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സില്‍ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തില്‍ അങ്ങനെയുള്ളവര്‍ ഉള്ളില്‍ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്. അനുരാജ് എഴുതുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT