Entertainment

'അച്ചയുടെ വെസ്പയും കുഞ്ഞ് ഞാനും', കുട്ടിക്കാലത്തെ ഓർമ പങ്കുവെച്ച് ആൻ അ​ഗസ്റ്റിൽ

അച്ഛനും നടനുമായ അ​ഗസ്റ്റിന്റെ വെസ്പയ്ക്കൊപ്പമുള്ള ഓർമയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസു കീഴടക്കിയ നടിയാണ് ആൻ അ​ഗസ്റ്റിൻ. വിവാഹശേഷം ഏറെ നാളായി സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. ഫോട്ടോഷൂട്ടുകളും വീട്ടിലെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ആനിന്റെ കുട്ടിക്കാല ചിത്രമാണ്. അച്ഛനും നടനുമായ അ​ഗസ്റ്റിന്റെ വെസ്പയ്ക്കൊപ്പമുള്ള ഓർമയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. 

അച്ഛന്റെ സ്കൂട്ടറിന് അടുത്ത് നിന്നുകൊണ്ടുള്ള കുട്ടി ആനിന്റെ രസകരമായ ചിത്രങ്ങളാണ് ഇത്. അച്ഛന്റെ ഓർമകളും താരം കുറിച്ചിട്ടുണ്ട്. അച്ഛയുടെ വെസ്പയ്ക്കും കുഞ്ഞ് എനിക്കും അച്ഛനൊപ്പം പുറത്തുപോകാൻ ഇഷ്ടമായിരുന്നു. വളരെ ലളിതമായ കാലത്തെ ഓർമകൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. 

നേരത്തെയും അച്ഛന്റെ ഓർമകൾ താരം പങ്കുവെച്ചിരുന്നു. തിരിച്ചു വിളി കേൾക്കില്ല എന്നറിഞ്ഞിട്ടും അച്ഛനെ ഉറക്കെ വിളിക്കാറുണ്ടെന്നും തന്റെ ശക്തിയായിരുന്നു അച്ഛൻ എന്നുമാണ് ആൻ കുറിച്ചത്. ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും