Entertainment

'അച്ഛനെ സംവിധായകനായി അറിയില്ല, അതുകൊണ്ടുതന്നെ ഒപ്പം ജോലിചെയ്യുന്നത് അത്ര എളുപ്പമാകില്ല'; മഹേഷ് ഭട്ടിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആലിയ ഭട്ട് 

സടക് 2 എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്  മഹേഷ് ഭട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടക് 2 എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്. മകളും നടിയുമായ ആലിയ ഭട്ടുമായി മഹേഷ് ഒന്നിച്ച് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സടക് 2വിനുണ്ട്. 

അച്ഛനൊപ്പം സെറ്റില്‍ സമയം ചിലവിടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലിയയിപ്പോള്‍. ഒരു പ്രൊഫഷനല്‍ രീതിയില്‍ അച്ഛനൊപ്പം ജോലിചെയ്യുന്നത് വളരെ വ്യത്യസ്തമായിരിക്കുമെന്നാണ് ആലിയയുടെ വാക്കുകള്‍. ' എനിക്ക് അച്ഛനെ ഒരു സംവിധായകന്‍ എന്ന നിലയില്‍ അറിയില്ല. അദ്ദേഹത്തെ ഒരു അച്ഛനായി മാത്രമേ എനിക്ക് അറിയുകയൊള്ളു. അതുകൊണ്ടുതന്നെ ഈ ചിത്രത്തെക്കുറിച്ച് വളരെയധികം എക്‌സൈറ്റഡാണ്', ആലിയ പറഞ്ഞു. 

"പൊതുവെ എല്ലാ കാര്യങ്ങളിലും വളരെ ശാന്ത സ്വഭാവക്കാരനാണ് അച്ഛന്‍. പക്ഷെ സെറ്റില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല", ആലിയ പറഞ്ഞു. സഞ്ജയ് ദത്താണ് മഹേഷ് ദത്തിന്റെ തിരിച്ചുവരവ് തീരുമാനത്തിന് പിന്നിലെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT