Entertainment

'അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രണയിച്ച ആള്‍ ഇപ്പോള്‍ സിനിമയിലുണ്ട്'; ആദ്യ ക്രഷിനെക്കുറിച്ച് പരസ്യമാക്കി സാനിയ

രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് സാനിയയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്

Author : സമകാലിക മലയാളം ഡെസ്ക്

ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായ സാനിയയ്ക്ക് വിമര്‍ശകരും കുറവല്ല. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം തന്നെയാണ് സാനിയയെ മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

ഇപ്പോള്‍ തന്റെ സ്‌കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാനിയയുടെ ആദ്യ പ്രണയം. തന്റെ പഴയ ക്രഷ് ആരാണെന്ന് തുറന്നു പറയാനും സാനിയ മടിച്ചില്ല. രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് സാനിയയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ആദ്യ ക്രഷിനെക്കുറിച്ച് തുറന്നു പറഞ്ഞത്. 

കഴിഞ്ഞ ദിവസം പുറത്തുവന്ന ജൂണിലെ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. രജീഷയുടെ സ്‌കൂള്‍ പഠനകാലത്തെ പ്രണയമാണ് ഗാനത്തില്‍ കാണിക്കുന്നത്. പ്രേതം 2 വിജയിച്ചതിന്റെ സന്തോഷത്തിലാണ് സാനിയ ഇപ്പോള്‍. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT