Entertainment

'അഞ്ചു മണിക്ക് ഒരുമിച്ച് കൈ കൊട്ടാം'; പിന്തുണയുമായി ദുൽഖർ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തുള്ള എല്ലാവരെയും ഒന്നിച്ചു  കൊണ്ടുവരുന്ന ഒരു നീക്കമാണ് ജനതാ കർഫ്യൂ എന്നും ദുൽഖർ 

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണയുമായി യുവതാരം ദുൽഖർ സൽമാൻ. താൻ വീട്ടിലാണ് ഉള്ളതെന്നും എല്ലാവരും അങ്ങനെതന്നെയാണെന്ന് കരുതുന്നെന്നും ദുൽഖർ പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തുള്ള എല്ലാവരെയും ഒന്നിച്ചു  കൊണ്ടുവരുന്ന ഒരു നീക്കമാണ് ഇതെന്നും ദുൽഖർ കുറിച്ചു. 

"ഞാൻ വീട്ടിൽ തന്നെയാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, നമ്മുടെ കുടുംബങ്ങൾക്ക് വ‌േണ്ടി", എന്നെഴുതി‌യ പ്ലെക്കാർഡ് പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. "ഞാൻ വീട്ടിലാണുള്ളത്. നിങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. കോറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യത്തെമ്പാടുമുള്ള നമ്മളെ എല്ലാവരെയും ഒന്നിപ്പിക്കുന്ന മികച്ച ആശയമാണ് ജനതാ കർഫ്യൂ. വൈകിട്ട് അഞ്ച് മണിക്ക് നമുക്ക് എല്ലാവർക്കും ആരോഗ്യപ്രവർക്കരെ കൈ കൊട്ടി അഭിനന്ദിക്കാം", ബ്രേക്ക് ദി ചെയിൻ എന്ന ഹാഷ്ടാ​ഗിനൊപ്പം താരം കുറിച്ചു. 

നേരത്തെ മോഹൻലാൽ മമ്മൂട്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ള താരങ്ങളും ജനതാകർഫ്യൂവിന് പിന്തുണയുമായി എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതെന്ത് മനുഷ്യര്‍!!; പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വിഡിയോ

കൂടെ നിന്നവരുടെ വൈബ് മാറി, അവരുടെ ഓമ്പര്‍ അമ്പീഷന്‍ നമ്മുടെ ബാധ്യത; അതിന് വേറെ വല്ലയിടത്തും പോട്ടെ: ഗിരീഷ് എഡി

നേപ്പാള്‍ മിന്നല്‍ പ്രളയം 'ഡ്രാമ'; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

'ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; വ്യജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്

പർപ്പടകപ്പുല്ലണിഞ്ഞ് തള്ളയും കിരാതനും; തൃശൂരിന്റെ നാട്ടുവഴികളിൽ കുമ്മാട്ടിയാട്ടം