Entertainment

അഞ്ഞൂറ് കോടിയുടെ ചിത്രത്തില്‍ ഒന്നിക്കാന്‍ ഹൃത്വിക്കും ദീപികയും? ചിന്തിച്ചിട്ടുപോലുമില്ലെന്ന് സംവിധായകന്‍ 

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ മാസം പ്രഖ്യാപിച്ച രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും രാമനും സീതയുമായെത്തുന്നു എന്നാണ് പ്രചരിക്കുന്നത്. ഹൃത്വിക്കിന്റെയും ദീപികയുടെയും പേര് ആദ്യം ഉയര്‍ന്നുവന്നതും സോഷ്യല്‍ മീഡിയയിലായിരുന്നു. ഇതുവരെ ഒരു ചിത്രത്തില്‍ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ലാത്ത ഇരുവരും രാമായണത്തിലൂടെ ഒന്നിക്കുകയാണെന്നായിരുന്നു റൂമറുകള്‍. 

എന്നാല്‍ താന്‍ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലെന്നാണ് ഈ വാര്‍ത്തയോടുള്ള സംവിധായകന്റെ പ്രതികരണം. ഇപ്പോഴും ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ പൂര്‍ത്തിയാക്കുകയാണെന്നും ബാക്കിയെല്ലാം പതിയേ തുടങ്ങുകയേ ഒള്ളു എന്നും സംവിധായകന്‍ നിതേഷ് തിവാരി പറഞ്ഞു. 

ഇന്ത്യയിലെ വിവിധ ഭാഷകളിലെ അഭിനേതാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രമായിരിക്കും രാമായണ എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ഞൂറ് കോടി ബജറ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രം മൂന്ന് ഭാഗങ്ങളുണ്ടാകും. മൂന്ന് ഭാഗവും ത്രീ ഡിയിലായിരിക്കും ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT