Entertainment

അടുക്കളത്തോട്ടത്തിൽ നിന്ന് നാരങ്ങ വിളവെടുത്ത് പ്രീതി സി‌ന്റ, അതിയായ അഭിമാനമെന്ന് നടി, വിഡിയോ

ബോളിവുഡ് നടി പ്രീതി സിന്റ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസ്, യോഗ, കുക്കിംഗ്, കൃഷി ഇങ്ങനെനീളുന്നു കോവിഡ് കാലത്തെ താരവിനോദങ്ങൾ. പാചകവിഡിയോയും അടുക്കളത്തോട്ടത്തിലെ വിശേഷങ്ങളുമെല്ലാം പല താരങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടി പ്രീതി സിന്റ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുകയാണ് താരം.

“ക്ഷമിക്കണം സുഹൃത്തുക്കളെ! എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്, അത് പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണുന്നതും അവിശ്വസനീയമായൊരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മാ… നിങ്ങളൊരു റോക്ക്സ്റ്റാറാണ്,” വിഡിയോ പങ്കുവച്ച് കൊണ്ട് പ്രീതി കുറിച്ചതിങ്ങനെ.

മുൻപും കിച്ചൻ ഗാർഡനിൽ നിന്നുള്ള​ ചിത്രങ്ങൾ പ്രീതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഭർത്താവ് ജീൻ ഗുഡ്നോഫിനൊപ്ം ലോസ് ഏഞ്ചൽസിലാണ് പ്രീതി ഇപ്പോൾ താമസം. ഒപ്പം അമ്മ നീൽപ്രഭ സിന്റയുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

ആയുഷ് മന്ത്രാലയത്തിൽ വൻ അവസരം; റിസർച്ച് ഓഫീസർ,സ്റ്റാഫ് നഴ്സ്,ക്ലർക്ക് ഉൾപ്പെടെ 179 ഒഴിവുകൾ

പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം

'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്