Entertainment

അടുത്ത ദിലീപ് ചിത്രം നാദിര്‍ഷയുമൊത്ത്; കേശു ഈ വീടിന്റെ നാഥന്‍ 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരകഥയെഴുതിയ സജീവ് പാഴൂരാണ് ദിലീപ്-നാദിര്‍ഷാ ചിത്രത്തിന്റെയും തിരകഥാകൃത്ത്. 

Author : സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘകാല സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷയും ഒന്നിച്ചുള്ള ചിത്രം എപ്പോഴാണെന്ന ആരാധകരുടെ ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന് ഇപ്പോള്‍ പേരിട്ടിട്ടുള്ള ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടെ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരകഥയെഴുതിയ സജീവ് പാഴൂരാണ് ദിലീപ്-നാദിര്‍ഷാ ചിത്രത്തിന്റെയും തിരകഥാകൃത്ത്. 

ചിത്രത്തേകുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നടിയെ ആക്രമിച്ച സംഭവത്തെതുടര്‍ന്ന് ദിലീപ് അറസ്റ്റിലായതോടെ മുടങ്ങിയ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷം നാദിര്‍ഷയുമൊത്തുള്ള ചിത്രം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. രതീഷ് അമ്പാട്ടിന്റെ കമാരസംഭവം എന്ന ചിത്രമാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT