Entertainment

'അഡ്ജസ്റ്റ്‌മെന്റുകൾക്കും കോംപ്രമൈസിനും തയ്യാറല്ലെ?' റോൾ തരാമെന്ന് പറഞ്ഞ് സഹസംവിധായകൻ, പരസ്യമാക്കി സജിത മഠത്തിൽ

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷിണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോൺവിളിയെക്കുറിച്ചാണ് സജിതയുടെ തുറന്നുപറച്ചിൽ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാരം​ഗത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങൾ ഏറെ ചർച്ചയായതിന് ശേഷവും വിട്ടുവീഴ്ചകൾ ആവശ്യപ്പെട്ട് സമീപിക്കുന്നവർ കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് നടി സജിത മഠത്തിലിന്റെ തുറന്നുപറച്ചിൽ. തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷിണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോൺവിളിയെക്കുറിച്ച് സജിത കുറിച്ച വാക്കുകളാണ് ഇപ്പോൾ വാർത്തയാകുന്നത്. കാർത്തിക് എന്ന് പേരുള്ള സഹസംവിധായകനെതിരെയാ‌ണ് സജിതയുടെ ആരോപണം. 

പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെട്ട തന്നോട് അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ? എന്ന് സഹസംവിധായകൻ ചോദിച്ചു എന്നാണ് സജിത വ്യക്തമാക്കുന്നത്. ഇയാളുടെ ഫോൺ നമ്പർ സഹിതമാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

സജിതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഒന്നിനുപിന്നാലെ ഒന്നായി പുറത്തുവന്ന മീടൂ ആരോപണങ്ങൾക്ക് പിന്നാലെയും സിനിമാ രം​​ഗത്തെ അതിക്രമങ്ങൾ തുടരുന്നു എന്നാണ് സജിതയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തുന്നത്. മലയാള സിനിമയിലെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം ശക്തമായ നിലപാടെടുത്ത നടിയായ സജിത നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവിലെ സജീവ അം​ഗങ്ങളിൽ ഒരാൾ കൂടിയാണ്. താര സംഘടനയായ എഎംഎംഎ യുടെ ദിലീപ് അനുകൂല നിലപാടിനെതിരെ സജിത ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു