Entertainment

'അണിയറപ്രവര്‍ത്തകര്‍ ഇടതുപക്ഷക്കാരായതിനാലാണ് സുഡാനി ആക്രമിക്കപ്പെടുന്നത്'; സംഘപരിവാറുകാര്‍ക്ക് അസഹിഷ്ണുതയെന്ന് മാല പാര്‍വതി

'സംഘപരിവാറുകാര്‍ക്ക് മതേതര സിനിമകളോട് അസഹിഷ്ണുത'

സമകാലിക മലയാളം ഡെസ്ക്

സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് അര്‍ഹമായ പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍ റോബിന്‍സണ്ണിന്റെ ആരോപണം വലിയരീതിയില്‍ ചര്‍ച്ചയാവാന്‍ കാരണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇടതുപക്ഷക്കാരായതിനാലാണെന്ന് മാല പാര്‍വതി. സിനിമയുടെ നിര്‍മാതാക്കളും അണിയറപ്രവര്‍ത്തകരും ഇടതുപക്ഷക്കാരാണ്. ഇവര്‍ സാധാരണക്കാരുടെ ജീവിതമാണ് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയ്ക്കിടെ പാര്‍വതി പറഞ്ഞു. 

ഇടതുപക്ഷ നിലപാടുള്ളവര്‍ എടുക്കുന്ന സിനിമകള്‍ നിരന്തരം ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും സൗബിന്‍ സംവിധാനം ചെയ്ത പറവ അതിന് ഉദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാറുകാര്‍ക്ക് മതേതര സിനിമകളോട് അസഹിഷ്ണുതയാണെന്നും പാര്‍വതി ആരോപിച്ചു. 

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പാണ് ഓരോ താരത്തിന്റെയും പ്രതിഫലം പറഞ്ഞുറപ്പിക്കുന്നത്. അതില്‍ വിലപേശല്‍ ആകാം. എന്തായാലും തീരുമാനം അംഗീകരിച്ച് കരാറൊപ്പിട്ട ശേഷമാണ് അഭിനയിക്കാറുള്ളത്. അങ്ങനെയിരിക്കെ സാമുവല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് പാര്‍വതി ചര്‍ച്ചയില്‍ ചോദിച്ചു. പുതുമുഖ താരങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ പ്രതിഫലം ലഭിക്കുന്നില്ലെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT