Entertainment

'അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത്', എല്ലാ ഭർത്താക്കന്മാരോടും രാംചരണിന്റെ ഭാര്യക്ക് പറയാനുള്ളത്, വിഡിയോ

തെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് പുതിയ വിശേഷം.

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് പാചകപരീക്ഷണങ്ങൾ നടത്താത്ത സെലിബ്രിറ്റികൾ കുറവായിരിക്കും. ചിലർ പാചകത്തോടുള്ള ഇഷ്ടം കാരണമാണെങ്കിൽ മറ്റുചിലർ ബോറഡി മാറ്റാനായി ഈ വഴി തിരഞ്ഞെടുക്കുന്നവരാണ്. ഭാര്യമാര കിടിലൻ റെസിപ്പികളുമായി ഞെട്ടിപ്പിക്കുന്ന ഭർത്താക്കന്മാരും ഇക്കൂട്ടത്തിലുണ്ട്. 

തെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് സോഷ്യൽമീഡിയയിലെത്തിയ പുതിയ വിശേഷം. ലോക്ക്ഡൗണ്‍ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കി ആസ്വദിക്കുകയാണ് അദ്ദേഹം. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല രാം അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസനയുടെ വാക്കുകൾ. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഭാര്യയ്ക്കായി രാംചരണ്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍. എല്ലാ ഭര്‍ത്താക്കന്‍മാരോടും പറയാനുള്ളത് - അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല അതുകഴിഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും' എന്നാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ച് ഉപാസന കുറിച്ചിരിക്കുന്നത്. 

2012-ലാണ് രാംചരണും ഉപാസനും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ഇരുവരും ഒന്നിച്ചുള്ള വർക്കൗട്ടുകളും രസകരമായ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT